ഓഗദൗഗൊ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ വടക്കൻ മേഖലയിലെ സൊൽഹാൻ ഗ്രാമത്തിൽ സായുധധാരികൾ നടത്തിയ ആക്രമണത്തിൽ 132 പേർ കൊല്ലപ്പെട്ടു. ഈ വർഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. കഴിഞ്ഞദിവസം അർധരാത്രിയുണ്ടായ ആക്രമണത്തിൽ നിരവധി വീടുകളും കടകളും ആക്രമികൾ അഗ്നിക്കിരയാക്കി. ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിൽ യു.എൻ മേധാവി അേൻറാണിയോ ഗുട്ടെറസ് അപലപിച്ചു.
ബുർകിനഫാസോയിൽ നടക്കുന്ന രക്തരൂഷിത ആക്രമണം അവസാനിപ്പിക്കാൻ അംഗരാജ്യങ്ങൾ മുൻകൈയെടുക്കണമെന്നും അവിടെ സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും ഐക്യരാഷ്ട്രസഭയുടെ പൂർണ പിന്തുണയുണ്ടെന്നും മനുഷ്യരെ കൊലപ്പെടുത്തുന്നത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്നും ഗുട്ടെറസ് വ്യക്തമാക്കി.
രാജ്യത്ത് പ്രസിഡൻറ് റോഷ് കപോർ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ സുരക്ഷാസേന അന്വേഷണം തുടങ്ങിയതായും പ്രസിഡൻറ് വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രി തദ്രിയാത് ഗ്രാമത്തിലുണ്ടായ മറ്റൊരു ആക്രമണത്തിൽ 14 പേരും െകാല്ലപ്പെട്ടിരുന്നു. 2015 മുതലാണ് ബുർകിനഫാസോയിൽ രക്തരൂഷിത കലാപങ്ങൾ വർധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.