ബുർകിനഫാസോയിൽ ആയുധധാരികൾ 132 പേരെ കൂട്ടക്കൊല ചെയ്തു; വീടുകൾ കത്തിച്ചു
text_fieldsഓഗദൗഗൊ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ വടക്കൻ മേഖലയിലെ സൊൽഹാൻ ഗ്രാമത്തിൽ സായുധധാരികൾ നടത്തിയ ആക്രമണത്തിൽ 132 പേർ കൊല്ലപ്പെട്ടു. ഈ വർഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. കഴിഞ്ഞദിവസം അർധരാത്രിയുണ്ടായ ആക്രമണത്തിൽ നിരവധി വീടുകളും കടകളും ആക്രമികൾ അഗ്നിക്കിരയാക്കി. ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിൽ യു.എൻ മേധാവി അേൻറാണിയോ ഗുട്ടെറസ് അപലപിച്ചു.
ബുർകിനഫാസോയിൽ നടക്കുന്ന രക്തരൂഷിത ആക്രമണം അവസാനിപ്പിക്കാൻ അംഗരാജ്യങ്ങൾ മുൻകൈയെടുക്കണമെന്നും അവിടെ സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും ഐക്യരാഷ്ട്രസഭയുടെ പൂർണ പിന്തുണയുണ്ടെന്നും മനുഷ്യരെ കൊലപ്പെടുത്തുന്നത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്നും ഗുട്ടെറസ് വ്യക്തമാക്കി.
രാജ്യത്ത് പ്രസിഡൻറ് റോഷ് കപോർ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ സുരക്ഷാസേന അന്വേഷണം തുടങ്ങിയതായും പ്രസിഡൻറ് വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രി തദ്രിയാത് ഗ്രാമത്തിലുണ്ടായ മറ്റൊരു ആക്രമണത്തിൽ 14 പേരും െകാല്ലപ്പെട്ടിരുന്നു. 2015 മുതലാണ് ബുർകിനഫാസോയിൽ രക്തരൂഷിത കലാപങ്ങൾ വർധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.