യോകോഹാമ: കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്ത് പ്രതിഫലം ആവശ്യപ്പെടുന്ന റാൻസംവെയർ പ്രോഗ്രാം നിർമിച്ച 14കാരനെ ജപ്പാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഒസാകയിലെ ഹൈസ്കൂൾ വിദ്യാർഥിയാണ് അറസ്റ്റിലായത്. പ്രശസ്തിക്കുവേണ്ടിയാണ് പ്രോഗ്രാമുകളുണ്ടാക്കിയതെന്ന് വിദ്യാർഥി പൊലീസിനോട് പറഞ്ഞു. വിദ്യാർഥിയുണ്ടാക്കിയ പ്രോഗ്രാം നൂറുകണക്കിനാളുകളുടെ കമ്പ്യൂട്ടറുകൾ തകരാറിലാക്കിയെങ്കിലും ആർക്കും സാമ്പത്തികനഷ്ടമുണ്ടാക്കിയില്ലെന്ന് അധികൃതർ അറിയിച്ചു. നിരവധി ഹാക്കിങ് പ്രോഗ്രാമുകൾ ഉപയോഗിച്ചാണ് റാൻസംവെയർ നിർമിച്ചതെന്നും ഇതിന് കഴിഞ്ഞ മാസം ആഗോളതലത്തിലുണ്ടായ ‘വാണാക്രൈ’ സൈബർ ആക്രമണവുമായി ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കി. വിർച്വൽ കറൻസിയായ ബിറ്റ്കോയിെൻറ പ്രചാരം വർധിച്ചതോടെ, റാൻസംവെയർ ആക്രമണം ജപ്പാനിൽ വർധിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം മാത്രം 65,400 റാൻസംവെയർ ആക്രമണങ്ങൾ രാജ്യത്തുണ്ടായതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.