സിറിയയില്‍ ബ്രിട്ടന്‍െറ രണ്ടാംഘട്ട ആക്രമണം


ലണ്ടന്‍: സിറിയയില്‍ ബ്രിട്ടന്‍ രണ്ടാംഘട്ട ആക്രമണം തുടങ്ങി. ഐ.എസിന്‍െറ എണ്ണമേഖലകളെ ലക്ഷ്യമിട്ടാണ് ആക്രമണം തുടരുന്നത്. മേഖലയിലേക്ക് രണ്ട് ടൊര്‍ണാഡോ യുദ്ധവിമാനങ്ങളെ കൂടാതെ രണ്ട് ടൈഫൂണുകളും അയച്ചു. റമാദിയില്‍ ഐ.എസിനെതിരെ ടൊര്‍ണാഡോ ജി.ആര്‍-4 പോരാട്ടം തുടങ്ങിയതായി ബ്രിട്ടന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സിറിയയിലെ വ്യോമാക്രമണത്തിന് പാര്‍ലമെന്‍റ് അനുമതി നല്‍കിയതിനു പിന്നാലെ വ്യാഴാഴ്ച നാലു ടൊര്‍ണാഡോ യുദ്ധവിമാനങ്ങള്‍ കിഴക്കന്‍ സിറിയയിലെ എണ്ണമേഖലയില്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍, നാശനഷ്ടമോ ആളപായമോ കണക്കാക്കിയിട്ടില്ല. ആക്രമണം കൂടുതല്‍ ശക്തമാക്കാനാണ് ബ്രിട്ടന്‍െറ തീരുമാനം. കൂടുതല്‍ യുദ്ധവിമാനങ്ങള്‍ സൈപ്രസില്‍നിന്ന് അക്രോതിരിയിലേക്കയച്ചതായും ബ്രിട്ടന്‍ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.