ടിബറ്റിലും നേപ്പാളിലും ഭൂചലനം; 32 പേർക്ക് ദാരുണാന്ത്യം, പ്രകമ്പനം ഉത്തരേന്ത്യയിലും

ന്യൂഡൽഹി: ടിബറ്റിലും നേപ്പാളിലുമായി ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഭൂചനത്തിൽ 32 പേർക്ക് ജീവൻ നഷ്ടമായതായി അന്താരാഷ്ട്ര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.  7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ബിഹാറിലും അസമിലും ബംഗാളിലും ഉൾപ്പെടെ, ഉത്തരേന്ത്യയിൽ പലയിടത്തും അനുഭവപ്പെട്ടു. ഹിമാലയൻ ബെൽറ്റിൽ സ്ഥിരമായി ഭൂചലനം അനുഭവപ്പെടാറുണ്ടെങ്കിലും സമീപകാലത്ത് ഇത്രയും തീവ്രമായ ഭൂചനം രേഖപ്പെടുത്തിയിട്ടില്ല. 

രാവിലെ 6.30ഓടെയാണ് ആദ്യ പ്രകമ്പനമുണ്ടായത്. ഇതിനു പിന്നാലെ ഏഴ് മണിക്ക് ശേഷം 4.7, 4.9 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചനങ്ങൾ കൂടി ഉണ്ടായതായി നാഷനൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു, ഇന്ത്യയിൽ പലയിടത്തും കെട്ടിടങ്ങൾ കുലുങ്ങിയെങ്കിലും നാശനഷ്ടം റിപ്പോർട്ട് ചെയ്ചിട്ടില്ല.

Tags:    
News Summary - Earthquake Of Magnitude 7.1 Hits Tibet, Tremors Felt In Parts Of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.