മുസ് ലിംകള്‍ക്ക് ഐക്യദാര്‍ഢ്യം; അധ്യാപികക്കെതിരെ നടപടി

ന്യൂയോര്‍ക്: മുസ്ലിംകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിജാബ് ധരിച്ച് കോളജിലത്തെിയ അധ്യാപികക്കെതിരെ അച്ചടക്കനടപടി. വീറ്റന്‍ ക്രിസ്ത്യന്‍ കോളജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ലാറിഷ്യ അലെയ്ന്‍ ഹോകിങ്സിനെതിരെയാണ് നടപടിയെടുത്തത്. ഇവരോട് അവധിയില്‍ പ്രവേശിക്കാന്‍ കോളജ് അധികൃതര്‍ നിര്‍ദേശം നല്‍കി. കോളജിന്‍െറ അച്ചടക്കം ലംഘിച്ചതിനാലാണ് അധ്യാപികക്കെതിരെ നടപടിയെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.
മതങ്ങളുടെ ഐക്യത്തിന് ഒപ്പംനില്‍ക്കുമെന്നും മുസ്ലിംകളും ക്രിസ്ത്യാനികളും തുല്യരാണെന്നും ലാറിഷ്യ ഫേസ്ബുക്കില്‍ കുറിച്ചു. ക്രിസ്ത്യാനികളും മുസ്ലിംകളും ഒരേ ദൈവത്തിനെയാണ് ആരാധിക്കുന്നതെന്ന് മാര്‍പാപ്പ പറഞ്ഞിരുന്നതായും അവര്‍ വ്യക്തമാക്കി.
ഇവര്‍ക്കെതിരെ നിരവധി ക്രിസ്ത്യന്‍ മതനേതാക്കള്‍ രംഗത്തത്തെി.
പരമ്പരാഗത ക്രിസ്ത്യന്‍ സ്ഥാപനമാണ് വീറ്റന്‍ കോളജ്. കാലിഫോര്‍ണിയ ആക്രമണത്തിനുശേഷം അമേരിക്കയില്‍ മുസ്ലിംകള്‍ക്കെതിരെ വ്യാപക പ്രചാരണമാണ് നടക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.