സംഘര്‍ഷത്തില്‍ മാധേശി നേതാവടക്കം 16 പേര്‍ക്ക് പരിക്ക്

കാഠ്മണ്ഡു: ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ പ്രക്ഷോഭകാരികളും നേപ്പാള്‍ പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മാധേശി നേതാവടക്കം 16 പേര്‍ക്ക് പരിക്കേറ്റു. സദ്ഭാവനാ പാര്‍ട്ടി നേതാവ് രാജേന്ദ്ര മഹാതോക്കാണ് പരിക്കേറ്റത്. തലക്കും നെഞ്ചിനും പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രക്ഷോഭകര്‍ അതിര്‍ത്തിക്കു സമീപത്തെ ജോഗ്ബാനി-ബ്രിട്ടാനഗര്‍ മേഖലയിലെ റാണി കസ്റ്റംസ് ചെക് പോയന്‍റ് ഉപരോധിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇടപെട്ടത്. പൊലീസിനുനേരെ വിവിധയിടങ്ങളില്‍നിന്ന് കൂടുതല്‍ പ്രക്ഷോഭകര്‍ കുതിച്ചത്തെുകയായിരുന്നു. നേപ്പാളിലെ പുതിയ ഭരണഘടനയില്‍ കൂടുതല്‍ പ്രതാനിധ്യം വേണമെന്നാവശ്യപ്പെട്ടാണ് മാധേശികള്‍ പ്രക്ഷോഭം തുടരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.