യു.എസ് നാവികസേനാ താവളത്തിനു നേരെ വ്യോമാക്രമണം: ഇറാന്‍ നിഷേധിച്ചു

തെഹ്റാന്‍: യു.എസ് നാവികസേനാ താവളം ലക്ഷ്യമാക്കി റോക്കറ്റ് വിക്ഷേപിച്ചു എന്ന ആരോപണം ഇറാന്‍ സൈനികകേന്ദ്രം നിഷേധിച്ചു. അമേരിക്കന്‍ നാവികസേനാ താവളത്തിന് സമീപം കഴിഞ്ഞ ശനിയാഴ്ച റോക്കറ്റ് പതിച്ചിരുന്നു. സംഭവത്തിനു പിന്നില്‍ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. ഡിസംബര്‍ 26ന് പരീക്ഷണാടിസ്ഥാനത്തില്‍ ഇറാന്‍ നിരവധി റോക്കറ്റുകള്‍ യു.എസ് ഉള്‍പ്പെടെ പാശ്ചാത്യന്‍ നാവികത്താവളം കേന്ദ്രമാക്കി വിക്ഷേപിച്ചിരുന്നതായി യു.എസ് സൈനിക കേന്ദ്രത്തിന്‍െറ ഒൗദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.