പാകിസ്താനും ഇന്ത്യക്കും ശത്രുക്കളായി കഴിയാനാവില്ല –നവാസ് ശരീഫ്

ഇസ്ലാമാബാദ്: ഇന്ത്യ-പാക് തര്‍ക്കവിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍  തയാറാണെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നവാസ് ശരീഫ് ഇരു രാജ്യങ്ങള്‍ക്കും  ദീര്‍ഘകാലം ശത്രുക്കളായി തുടരാനാവില്ളെന്ന ്വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ. ചൈന-പാക് സാമ്പത്തിക പാതയുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉഭയകക്ഷി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നാസര്‍ ജന്‍ജ്വ  ഇന്ത്യന്‍ നയതന്ത്രപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍െറ പാക് സന്ദര്‍ശനവേളയിലും പ്രശ്നങ്ങള്‍ പരിഹരിക്കാര്‍ ചര്‍ച്ച പുനരാരംഭിക്കാന്‍ ധാരണയിലത്തെിയിരുന്നു. ലോകത്തെവിടെയും നിലനില്‍ക്കുന്ന തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ചര്‍ച്ചയിലൂടെ പരിഹരിച്ചിരുന്ന കാര്യവും അദ്ദേഹം ഓര്‍മപ്പെടുത്തി. ആണവവിഷയത്തില്‍ ഇറാനും അമേരിക്കയും തമ്മില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന തര്‍ക്കം രമ്യമായി പരിഹരിച്ചതില്‍ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയെ ശരീഫ് ശ്ളാഘിച്ചു. ലാഹോറില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നല്ല മനസ്സിനും അദ്ദേഹം നന്ദി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.