ആണവായുധത്തിനുള്ള പ്ളൂട്ടോണിയം ഇന്ത്യയുടെ കൈവശമുണ്ടെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: 75 മുതല്‍ 125വരെ ആണവായുധങ്ങള്‍ ഉണ്ടാക്കാനുള്ള പ്ളൂട്ടോണിയം 2014നകംതന്നെ ഇന്ത്യയുടെ കൈവശമുണ്ടായിരുന്നെന്ന് യു.എസ് ആസ്ഥാനമായ സ്ഥാപനത്തിന്‍െറ വെളിപ്പെടുത്തല്‍.
വികസ്വരരാജ്യങ്ങള്‍ക്കിടയിലെ വന്‍ ആണവോര്‍ജപദ്ധതികളിലൊന്നാണ് ഇന്ത്യയുടെ തെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്‍ഡ് ഇന്‍റര്‍നാഷനല്‍ സെക്യൂരിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ പ്ളൂട്ടോണിയം ശേഖരം വിലയിരുത്തി കൈവശമുള്ള ആണവ പടക്കോപ്പ് സംബന്ധിച്ച് ധാരണയുണ്ടാക്കാം.
അതനുസരിച്ച് 110നും 175നും ഇടയില്‍ ആയുധങ്ങള്‍ക്ക് തുല്യമായ പ്ളൂട്ടോണിയം ഉണ്ടാകാം. എന്നാല്‍, ഇന്ത്യയുണ്ടാക്കിയ ആണവായുധങ്ങളുടെ എണ്ണം അതിലും കുറവായിരിക്കും.
ആകെയുള്ളതിന്‍െറ 70 ശതമാനം മാത്രമേ ആണവായുധങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കാന്‍ സാധ്യതയുള്ളൂ. അതുകൊണ്ടുതന്നെ 2014 അവസാനംവരെ രാജ്യം നിര്‍മിച്ച ആണവായുധങ്ങളുടെ എണ്ണം ഏകദേശം 97 അല്ളെങ്കില്‍ 75നും 125നും ഇടയില്‍ ആകാനാണ് സാധ്യതയെന്നും ഡേവിഡ് ഓല്‍ബ്രൈറ്റും സെറീന കെല്ലഹറും തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്തോ-യു.എസ് സിവില്‍ ആണവക്കരാറുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ പ്രചാരണം നടത്തിയ ആളാണ് ഓല്‍ബ്രൈറ്റ്. ആണവായുധ നിര്‍മാണ ശേഷിയുള്ള യുറേനിയം 100 മുതല്‍ 200 കിലോഗ്രാംവരെ ഇന്ത്യയുടെ പക്കലുണ്ടെന്നും ‘ഇന്ത്യാസ് സ്റ്റോക്സ് ഓഫ് സിവില്‍ ആന്‍ഡ് മിലിട്ടറി പ്ളൂട്ടോണിയം ആന്‍ഡ് ഹൈലി എന്‍റിച്ഡ് യുറേനിയം, എന്‍ഡ് 2014’ എന്നുപേരിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.