ബംഗ്ളാദേശില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു

ധാക്ക: പ്രസാധകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനു പിന്നാലെ ബംഗ്ളാദേശില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍കൂടി കൊല്ലപ്പെട്ടു. ധാക്കയിലെ ഹൈവേക്കു സമീപമാണ് സംഭവം.
മുകുള്‍ ഹുസൈന്‍ ആണ് കൊല്ലപ്പെട്ടത്. ബൈക്കുകളിലത്തെിയ എട്ടംഗസംഘം പൊലീസുകാരനെ കുത്തിക്കൊല്ലുകയായിരുന്നു. ആക്രമണത്തില്‍ നാലുപേര്‍ക്ക ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ  പ്രദേശവാസികള്‍ ഉടന്‍തന്നെ ആശുപത്രിയിലത്തെിച്ചു.
കൊല നടത്തിയതിനു ശേഷം അക്രമികള്‍ അന്തരീക്ഷത്തിലേക്ക് നിരവധി തവണ വെടിയുതിര്‍ത്ത് ഭീതിസൃഷ്ടിച്ചതായും ദൃക്സാക്ഷികള്‍ പറഞ്ഞു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. രാജ്യത്ത അക്രമങ്ങള്‍ വര്‍ധിക്കുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.