മാലദ്വീപില്‍ അടിയന്തരാവസ്ഥ നീക്കി

മാലെ: മാലദ്വീപില്‍ 30 ദിവസത്തേക്ക് പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ നീക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ട്വിറ്ററിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. അടിയന്തരാവസ്ഥ നീക്കിയതോടെ റദ്ദാക്കിയ മൗലികാവകാശങ്ങള്‍ പുന$സ്ഥാപിച്ചു. മുന്‍ പ്രസിഡന്‍റും പ്രതിപക്ഷനേതാവുമായ മുഹമ്മദ് നശീദിന്‍െറ അന്യായ തടങ്കലിനെതിരെ പ്രതിപക്ഷറാലി നടക്കാനിരിക്കെ ഈ മാസം നാലിനാണ് പ്രസിഡന്‍റ ്അബ്ദുല്ല യമീന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണിതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രസിഡന്‍റിനുനേരെ വധശ്രമമുള്‍പ്പെടെയുള്ള സംഭവവികാസങ്ങള്‍ രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു. അതിനു പിന്നാലെ പ്രസിഡന്‍റിന്‍െറ വസതിക്ക് സമീപത്തുനിന്നും തിരക്കേറിയ മേഖലകളില്‍നിന്നും ആയുധങ്ങളും മാരകമായ സ്ഫോടക വസ്തുക്കളും കണ്ടത്തെിയിരുന്നു. വധശ്രമവുമായി ബന്ധപ്പെട്ട് വൈസ് പ്രസിഡന്‍റ് അഹ്മദ് അദീബിനെ അറസ്റ്റ് ചെയ്തിരുന്നു. അടിയന്തരാവസ്ഥക്കെതിരെ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.