നേപ്പാള്‍: ഉപരോധം ഉടന്‍ നീക്കണമെന്ന് യു.എന്‍


യുനൈറ്റഡ് നേഷന്‍സ്: ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ ഉപരോധം ഉടന്‍ നീക്കണമെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. നേപ്പാളിലേക്ക് അവശ്യവസ്തുക്കള്‍ കടത്തിവിടുന്നത് തടയുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സ്വതന്ത്ര സഞ്ചാരത്തിനുള്ള നേപ്പാളിന്‍െറ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടുത്ത ഇന്ധനക്ഷാമം ഭൂകമ്പബാധിത മേഖലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുണ്ടെന്ന് ബാന്‍ കി മൂണിന്‍െറ വക്താവ് സ്റ്റീഫന്‍ ദുജാറിക് പറഞ്ഞു. ഉയര്‍ന്ന മേഖലകളില്‍ ഭക്ഷണവും പുതപ്പും ഭവനനിര്‍മാണ സാമഗ്രികളും എത്തിക്കുന്നതിന് ഇന്ധനക്ഷാമം തടസ്സം സൃഷ്ടിക്കുകയാണ്. ഉടന്‍ എത്തുന്ന കടുത്ത ശൈത്യകാലം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ദുരിതപൂര്‍ണമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, അതിര്‍ത്തിയിലെ ഉപരോധത്തിന് കാരണം നേപ്പാളിലെ ആഭ്യന്തര പ്രശ്നങ്ങളാണെന്നാണ് ഇന്ത്യ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. നേപ്പാളില്‍ പുതിയ ഭരണഘടനക്ക് രൂപംനല്‍കിയതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷങ്ങളാണ് അതിര്‍ത്തിയിലെ പ്രശ്നങ്ങളിലേക്ക് നയിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.