ബംഗ്ളാദേശില്‍ സമരക്കാര്‍ക്കു നേരെ വെടിവെപ്പ്; നാല് മരണം

ധാക്ക: ചൈനീസ് കമ്പനികളുടെ സഹായത്തോടെ വടക്കുകിഴക്കന്‍ മേഖലയില്‍ നിര്‍മിക്കുന്ന വൈദ്യുതനിലയത്തിനെതിരെ നടന്ന സമരം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ്  വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.  25 പേര്‍ക്ക് പരിക്കേറ്റു.
പൊതുമുതല്‍ നശിപ്പിച്ചെന്നും പൊലീസുകാരെ ആക്രമിച്ചെന്നുമാരോപിച്ച് 3000ത്തോളം ഗ്രാമീണര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
കാര്‍ഷികവൃത്തിക്ക് അനുയോജ്യമായ പ്രദേശത്ത് വൈദ്യുത നിലയം വന്നാല്‍ ഉപജീവനമാര്‍ഗം ഇല്ലാതാകുമെന്ന് ഭയന്നാണ് ഒരുകൂട്ടം ഗ്രാമീണര്‍ പ്രതിഷേധം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ‘എസ് ആലം ഗ്രൂപ്’ എന്ന കമ്പനി 1320 മെഗാ വാട്ടിന്‍െറ കല്‍ക്കരി താപനിലയം സ്ഥാപിക്കുന്നതിനു വേണ്ടി പുനരധിവാസം പോലും കണക്കിലെടുക്കാതെയാണ് സ്ഥലം ഏറ്റെടുത്തതെന്ന് ഗ്രാമീണര്‍ ആരോപിച്ചു.2.4 ബില്യണ്‍ യു.എസ് ഡോളര്‍ ചെലവ് കണക്കാക്കപ്പെടുന്ന പദ്ധതിക്ക് വേണ്ടി 1.75 ബില്യണ്‍ ഡോളറും ചെലവഴിക്കുന്നത് ചൈനീസ് കമ്പനികളായ ‘സെപ്കോ3 ഇലക്ട്രിക് പവര്‍’ഉം ‘എച്ച്.ടി.ജി’യുമാണ്.
പ്രതിഷേധക്കാരെ ഓടിക്കുന്നതിനുവേണ്ടി സംഭവസ്ഥലത്തത്തെിയ പൊലീസ് വെടിവെപ്പ് ആരംഭിച്ചതാണ് സംഘര്‍ഷത്തിനു കാരണം. എന്നാല്‍, അക്രമകാരികളായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ അവര്‍ ആക്രമിക്കുകയായിരുന്നുവെന്നും സ്വരക്ഷക്ക് വേണ്ടി പൊലീസിന് വെടിവെക്കേണ്ടിവരികയായിരുന്നെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.