മതപണ്ഡിതനെ ചെകുത്താനെന്നു വിശേഷിപ്പിച്ച രാഷ്ട്രീയ നേതാവിനു നേരെ ആക്രമണം

ക്വാലാലംപുര്‍: മലേഷ്യയില്‍ മതപണ്ഡിതനായ സാകിര്‍ നായികിനെ സാത്താനെന്നു വിശേഷിപ്പിച്ച മുതിര്‍ന്ന രാഷ്ട്രീയ നേതാവിന്‍െറ ഓഫിസിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞു. പ്രതിപക്ഷ പാര്‍ട്ടി ഭരിക്കുന്ന പെനാങ് സംസ്ഥാനത്തെ ഉപമുഖ്യമന്ത്രി പി. രാമസ്വാമിക്കുനേരെയാണ് ആക്രമണശ്രമമുണ്ടായത്. ആക്രമണം അതിരാവിലെയായതിനാല്‍ ആര്‍ക്കും പരിക്കുപറ്റിയിട്ടില്ല. സാകിര്‍ നായികിനെ സാത്താനെന്നു വിശേഷിപ്പിച്ച് രാമസ്വാമി അടുത്തിടെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഈ സംഭവത്തിന്‍െറ പശ്ചാത്തലത്തിലായിരിക്കും ആക്രമണശ്രമമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ വംശജനും മത പണ്ഡിതനുമായ സാകിര്‍ നായിക് (51) മറ്റു മതസ്ഥരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന രീതിയില്‍ വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയിരുന്നതായി രാമസ്വാമി ആരോപിച്ചു. എന്നാല്‍, സാത്താന്‍ എന്ന പ്രയോഗം മലേഷ്യന്‍ മുസ്ലിംകള്‍ക്കിടയില്‍ എതിര്‍പ്പിനിടയാക്കിയിരുന്നു. ഇത് മനസ്സിലാക്കിയ താന്‍ ആ വാക്ക് നീക്കം ചെയ്തിരുന്നുവെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ പറഞ്ഞു.

സാകിര്‍ നായികിന്‍െറ മകന്‍ വെള്ളിയാഴ്ച നടത്താനിരുന്ന പരിപാടിക്കെതിരെയും പെനാങ് ഹിന്ദു എന്‍ഡോവ്മെന്‍റ് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ രാമസ്വാമി രംഗത്തുവന്നിരുന്നു. ഞായറാഴ്ച മലേഷ്യയിലെ സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തുന്നതില്‍നിന്ന് സാകിര്‍ നായികിനെ പൊലീസ്  തടഞ്ഞു. ന്യൂനപക്ഷ സമുദായാംഗങ്ങളുടെ പരാതിയത്തെുടര്‍ന്നായിരുന്നു ഇത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.