സുശീല കര്‍കി നേപ്പാളിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്

കാഠ്മണ്ഡു: മാസങ്ങള്‍ക്കു മുമ്പ് അധികാരമേറ്റ രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്‍റിനും വനിതാ സ്പീക്കര്‍ക്കും പിന്നാലെ നേപ്പാളിലെ ആദ്യത്തെ വനിതാ ആക്ടിങ് ചീഫ് ജസ്റ്റിസായി സുശീല കര്‍കി സ്ഥാനമേറ്റു. നേപ്പാള്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന ന്യായാധിപയാണ് 63കാരിയായ കര്‍കി. വാരാണസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പഠിച്ച അവര്‍ പൊളിറ്റിക്കല്‍ സയന്‍സ് ബിരുദാനന്തര ബിരുദധാരിയാണ്. അഴിമതിക്കെതിരെയുള്ള കര്‍ശന നിലപാടുകളില്‍ ശ്രദ്ധിക്കപ്പെട്ട കര്‍കി ചൊവ്വാഴ്ച വിരമിച്ച ജസ്റ്റിസ് കല്യാണ്‍ ശ്രേഷ്ഠയുടെ പിന്‍ഗാമിയായാണ് ചുമതലയേറ്റത്. സുശീല കര്‍കിയുടെ പേര് നിര്‍ദേശിച്ചത് ഭരണഘടനാ സമിതി ആയിരുന്നു. പക്ഷേ, പാര്‍ലമെന്‍ററി ഹിയറിങ് കമ്മിറ്റി പാസാക്കിയാലേ നിയമനം നടപ്പിലാവുകയുള്ളൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.