ബംഗ്ലാദേശില്‍ പ്രൊഫസര്‍ കുത്തേറ്റ് മരിച്ചു

ധാക്ക: ബംഗ്ലാദേശില്‍ രാജ്ഷാഹി സര്‍വകലാശാല പ്രൊഫസര്‍ അജ്ഞാതരായ അക്രമികളുടെ കുത്തേറ്റ് മരിച്ചു. ഇംഗ്ലീഷ് പ്രൊഫസറായ റഈസുല്‍ കരീം സിദ്ദീഖ് എന്ന 58 കാരന് കുത്തേറ്റ് മരിച്ചത്. വീട്ടില്‍ നിന്നും ബസ് സ്റ്റേഷനിലേക്ക് പോകുമ്പോള്‍ രാജ്ഷാഹി നഗരത്തില്‍ വെച്ചാണ് അക്രമിക്കപ്പെട്ടത്. റഈസിന്‍െറ കഴുത്തില്‍ മൂന്ന് പ്രവശ്യം  കുത്തേറ്റെന്നും 70 മുതല്‍ 80 ശതമാനം വരെ ആഴത്തിലുള്ള  മുറിവാണ് ഉണ്ടായിരിക്കുന്നതെന്നും കൊലക്ക് പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളാണെന്നുമാണ് പൊലീസ് കമീഷണര്‍ മുഹമ്മദ് ശംസുദ്ദീന്‍ പറയുന്നത്. മുമ്പ് നടന്ന ആക്രമങ്ങളുടെ സ്വഭാവും സമാന രൂപത്തിലുള്ളതാണ്.

 2013 മുതല്‍ മതേതര നിലപാട് പുലര്‍ത്തുന്ന അനേകം ബ്ലോഗര്‍മാരാണ് ബംഗ്ലാദേശില്‍ കൊല്ലപ്പെടുന്നത്. 2013 ഫെബ്രുവരിയില്‍ നിരീശ്വര വാദിയായ ബ്ലോഗർ അഹ്മദ് റാജിബ് ഹൈദര്‍ കൊല്ലപ്പെട്ട കേസില്‍ നിരോധിത സംഘടനയായ അന്‍സാറുല്ല ബഗ്ലാ ടീമിന്‍െറ എട്ട് പ്രവര്‍ത്തകരെ കോടതി ശിക്ഷിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.