ബംഗ്ളാദേശില്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്തി--

ധാക്ക: ജോലിക്കിടെ തയ്യല്‍ക്കാരനെ അജ്ഞാതസംഘം കൊലപ്പെടുത്തി.
നിഖില്‍ ചന്ദ്ര ജോര്‍ദറാണ് (50) കൊല്ലപ്പെട്ടത്. ബുദ്ധിജീവികള്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ രാജ്യത്ത് നടക്കുന്ന കൊലപാതക പരമ്പരകളില്‍ ഒടുവിലത്തേതാണിത്.
ബൈക്കിലത്തെിയ മൂന്നംഗസംഘം കടയിലത്തെി നിഖിലിനെ പുറത്തേക്ക് കൊണ്ടുപോയി കുത്തിക്കൊല്ലുകയായിരുന്നു. കൃത്യത്തിനുശേഷം ഉടന്‍ സംഘം സ്ഥലംവിട്ടു. 2012ല്‍ നിഖില്‍ പ്രവാചകനെ അവഹേളിച്ച് സംസാരിച്ചതാണ് കൊലക്ക് കാരണമായി പൊലീസ് പറയുന്നത്.
 പരാമര്‍ശത്തെ തുടര്‍ന്ന് നിഖിലിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് വിട്ടയക്കുകയും ചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.