അലപ്പൊ: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ ഒരാഴ്ചക്കിടെ അസദ് സർക്കാറിെൻറയും റഷ്യൻ സേനയുടെയും വ്യോമാക്രമണത്തിൽ പൊലിഞ്ഞത് 500 സാധാരണക്കാരുടെ ജീവനുകൾ. കൊല്ലപ്പെട്ടവരിൽ 73 സ്ത്രീകളും 96 കുട്ടികളും ഉൾപ്പെടും. ആഗസ്റ്റ് 13 മുതൽ ഒമ്പത് വരെയുള്ള കാലയളവിൽ 508പേർ മരിച്ചതായാണ് സിറിയൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദുരിതാശ്വാസ സംഘടനയായ ലോക്കൽ കോഡിനേഷൻ കമ്മിറ്റി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
അലപ്പോ, ഇദ്ലിബ്, ഡമാസ്കസ്, ഹമ എന്നിവിടങ്ങളിലാണ് കൂടുതൽ മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വടക്കൻ സിറിയയിലെ അലപ്പോയിൽ 205 പേരാണ് മരിച്ചത്. െഎ.എസ് തീവ്രവാദികൾക്ക് നിയന്ത്രണം നഷ്ടപ്പെട്ട മാൻബിജിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിമത സൈന്യവുമായുള്ള പോരാട്ടത്തിൽ അസദ് അനുകൂല സൈന്യത്തിന് നിയന്ത്രണം നഷ്ടമായശേഷം അലേപ്പായിൽ മരണ സംഖ്യയിൽ വർധനവുണ്ടായെന്നാണ് മനുഷ്യാവകാശ പ്രവർത്തകൻ മോതാസ് ഹമൗദ പറയുന്നത്.
അലപ്പോയിലെ സർക്കാർ സേനയുടെ ഉപരോധം വിമത സൈന്യം തകർത്തത് സിറിയയെയും റഷ്യയെയും നിരാശപ്പെടുത്തിയിട്ടുണ്ട്. ഫോസ്ഫറസും നപാമും അടങ്ങിയ ക്ലസ്റ്റർ മിസൈലുകൾ പോലെയുള്ള നിരോധിത ആയുധങ്ങൾ ഉപയോഗിക്കുന്നത് സർക്കാർ അനകൂല സൈന്യം വർധിപ്പിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങളായി അവർ 100ലേറെ രാജ്യങ്ങൾ നിരോധിച്ച ക്ലസ്റ്റർ ആയുധങ്ങൾ സാധാരണക്കാർക്ക് നേരെ പ്രേയാഗിക്കുകയാണെന്നും ഹമൗദ പറയുന്നു.
2012 മുതൽ ആരംഭിച്ച ആഭ്യന്തര യുദ്ധം സിറിയയിലെ ഏറ്റവും വലിയ നഗരമായ അലപ്പോയെ രണ്ടായി വിഭജിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.