കാബൂളിലെ അമേരിക്കൻ യൂനിവേഴ്സിറ്റിയിൽ ഭീകരാക്രമണം

കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലെ അമേരിക്കന്‍ യൂനിവേഴ്സിറ്റിയില്‍ ഭീകരാക്രമണം. സ്ഫോടനങ്ങളും വെടിവെപ്പുമുണ്ടായിനത്തെുടര്‍ന്ന് നിരവധി വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും ക്ളാസ് മുറികളില്‍ കുടുങ്ങിക്കിടക്കുകയാണ്. പരിക്കേറ്റ അഞ്ചുപേരെ പ്രവേശിപ്പിച്ചതായി കാബൂളിലെ ഇറ്റാലിയന്‍ ഉടമസ്ഥതയിലുള്ള എമര്‍ജന്‍സി ഹോസ്പിറ്റല്‍ ട്വീറ്റ് ചെയ്തു.

പ്രദേശം സുരക്ഷാ സൈനികര്‍ വളഞ്ഞിരിക്കുകയാണ്. അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രഫര്‍ മസൂദ് ഹൊസൈനി താന്‍ കെട്ടിടത്തിനകത്ത് അകപ്പെട്ടതായി ട്വീറ്റ് ചെയ്തു. 2006ലാണ് അമേരിക്കന്‍ യൂനിവേഴ്സിറ്റി ഓഫ് അഫ്ഗാനിസ്താന്‍ പ്രവര്‍ത്തനമാരംഭിച്ചത്. സായാഹ്ന കോഴ്സുകളില്‍ ഉള്‍പ്പെടെ 1700ഓളം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്.

സര്‍വകലാശാലയിലെ രണ്ട് അധ്യാപകരെ ഈ മാസമാദ്യം തട്ടിക്കൊണ്ടുപോയിരുന്നു. ഇവരില്‍ ഒരാള്‍ അമേരിക്കക്കാരനും മറ്റൊരാള്‍ ആസ്ട്രേലിയക്കാരനുമാണ്. ഈ സംഭവത്തില്‍ ആരും ഇതുവരെ ഉത്തരവാദിത്തമേറ്റെടുത്തിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.