സിംഗപ്പൂരില്‍ 41 പേര്‍ക്ക് സിക വൈറസ് ബാധ

സിംഗപ്പൂര്‍ സിറ്റി: രാജ്യത്ത് 41പേര്‍ക്ക് സിക വൈറസ് ബാധിച്ചതായി സ്ഥിരീകരണം. വൈറസ് ബാധയേറ്റവരില്‍ കൂടുതലും വിദേശ നിര്‍മാണത്തൊഴിലാളികളാണ്. ഇതോടെ കൂടുതല്‍പേര്‍ക്ക് രോഗബാധ ഉണ്ടായേക്കുമെന്നാണ് അധികൃതരുടെ നിഗമനം. വൈറസ് ബാധിതരില്‍ ഏഴുപേരൊഴികെയുള്ളവര്‍ രോഗമുക്തമായതായും പകരുന്നത് തടയാന്‍ നടപടി സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു.

സിക വൈറസ് കണ്ടത്തെിയ സാഹചര്യത്തില്‍ ലക്ഷണം കാണിക്കുന്നവരെയെല്ലാം അധികൃതര്‍ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. എന്നാല്‍, വിദേശ തൊഴിലാളികള്‍ ഏത് രാജ്യത്തുനിന്നുള്ളവരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, സിക വൈറസ് ബാധിച്ചവരില്‍ ആരും പുറംരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയവരല്ളെന്നും ഇതിനാല്‍ രോഗബാധയുണ്ടായത് രാജ്യത്തിനകത്തുനിന്നു തന്നെയാണെന്നുമാണ് അധികൃതര്‍ പറയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.