ധാക്ക: ബംഗ്ളാദേശിലെ ധാക്കയിലെ പഞ്ചഗ്ര ജില്ലയിലെ ക്ഷേത്രത്തില്‍ അജ്ഞാതസംഘം ഹിന്ദു പുരോഹിതനെ കൊലപ്പെടുത്തി. ജോഗേഷ്വര് റായ്(50) ആണ് കൊല്ലപ്പെട്ടത്. രണ്ട് ഭക്തര്‍ക്കും പരിക്കേറ്റു. ക്ഷേത്രത്തിന് കല്ളെറിഞ്ഞ് പ്രകോപിപ്പിച്ച് പുരോഹിതനെ പുറത്തിറക്കിയശേഷമാണ് ബൈക്കിലത്തെിയവര്‍ പുരോഹിതനെ ആക്രമിച്ചത്. പുരോഹിതനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ഭക്തര്‍ക്ക് പരിക്കേറ്റത്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പ്രതികള്‍ക്കായി അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നും ആക്രമികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. നേരത്തെ ബംഗ്ളാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കും വിദേശികള്‍ക്കും നേരെ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐ.എസുമായി ബന്ധമുള്ള പ്രാദേശിക ഇസ്ലാമിക തീവ്രവാദികള്‍ ഏറ്റെടുത്തിരുന്നു.
അതേസമയം രാജ്യത്ത് ഐ.എസിന്‍െറ സാന്നിധ്യം സര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം രണ്ട് വിദേശികളും നാല് ബ്ളോഗര്മാരുമടക്കും ഏഴുപേര്‍ വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.