ഇസ്്ലാമാബാദ്: മതത്തെ നിന്ദിച്ചു എന്നാരോപിച്ച് ഗവര്‍ണറെ കൊലപ്പെടുത്തിയയാളെ തുക്കിലേറ്റി. മുംതാസ് ഖാദിരി എന്നയാളെയാണ് തിങ്കളാഴ്ച്ച രാവിലെ റാവല്‍പിണ്ടി ജയിലിൽ തുക്കിലേറ്റിയത്. പ്രദേശിക പൊലീസ് ഉദ്യോഗസ്ഥര്‍ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. 2011ല്‍ പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീറിനെയാണ് ഖാദിരി കൊലപ്പെടുത്തിയത്. പാകിസ്താനിലെ വിവാദമായ മതാനിന്ദാ നിയമത്തിനെതിരെ രംഗത്തു വന്നയാളാണ് സല്‍മാന്‍ തസീര്‍.
നേരത്തെ ഖുര്‍ആനെ നിന്ദിച്ചെന്നാരോപിച്ച് ആസിയ ബീവി എന്ന ക്രിസ്ത്യന്‍ സ്ത്രീയെ മതാനിന്ദാ നിയമം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ സല്‍മാന്‍ രംഗത്തു വരുകയും പാകിസ്താനിലെ മതനിന്ദാനിയം പരിഷ്കരിക്കാനുള്ള നീക്കം നടത്തുകയും ചെയ്തിരുന്നു. സല്‍മാനെ കൊലപ്പെടുത്തിയ കേസില്‍ 2011 അവസാനമാണ് ഖാദിരി പിടിയിലാകുന്നത്.എന്നാല്‍ ഒട്ടേറെ അനുയായികളുള്ള ഖാദിരി രാജ്യത്ത് നേതാവ് ആവുകയും സല്‍മാന്‍ മതവിരുദ്ധനായി ചിത്രീകരിക്കപ്പെടുകയും ചെയ്തിരുന്നു
. രാജ്യത്ത് വന്‍ വിവാദമുണ്ടാക്കിയ വിഷയമാണ് മതനിന്ദാ നിയമം. മുസ്ലിം ഭൂരിപക്ഷമായ പാകിസ്താനില്‍ ഇസ്ലാമിനെ നിന്ദിച്ചു എന്നാരോപിച്ച് അനേകം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പാകിസ്താനിലെ നിയമവ്യവസഥയില്‍ മതനിന്ദാകുറ്റം എന്താണെന്നതിന് വ്യക്തമായ നിര്‍വചനം നല്‍കുന്നില്ളെങ്കിലും അതിന് മരണശിക്ഷ വിധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.