ഭീകരാക്രമണം കൊണ്ട് തകർക്കാനാവില്ലെന്ന് ഇന്തോനേഷ്യൻ പ്രസിഡന്‍റ്

ജകാർത്ത: ഭീകരാക്രമണം കൊണ്ട് രാജ്യത്തെ തകർക്കാൻ സാധിക്കില്ലെന്ന് ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോകോ വിഡോഡോ. ജകാർത്തയിൽ നടന്നത് ഭീകരാക്രമണം തന്നെയാണ്. ധീരമായി മുന്നോട്ടു പോകും. രാജ്യമോ ജനങ്ങളോ ഭയപ്പെടേണ്ട. ഭീകരശൃംഖലകളെ കണ്ടെത്താൻ നിർദേശം നൽകിയതായും വിഡോഡോ വ്യക്തമാക്കി.

ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജകാര്‍ത്തയില്‍ വ്യാഴാഴ്ചയുണ്ടായ സ്ഫോടന പരമ്പരയിൽ അഞ്ച് ഭീകരരും രണ്ട് സിവിലിയന്മാരുമാണ് കൊല്ലപ്പെട്ടത്. ജകാര്‍ത്തയിലെ തിരക്കേറിയ ഷോപ്പിങ് മേഖലയായ തമ്രീന്‍ സ്ട്രീറ്റില്‍ വിദേശ എംബസികളും ഐക്യരാഷ്ട്രസഭ ഓഫിസുകളും പ്രസിഡന്‍റിന്‍റെ കൊട്ടാരവും സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്തായിരുന്നു സ്ഫോടനങ്ങൾ. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

യു.എന്‍ കെട്ടിടത്തിന്‍റെ 150 മീറ്റര്‍ അകലെയായിരുന്നു ആദ്യ സ്ഫോടനം. സ്റ്റാര്‍ബക്സ് കഫേയിലും പൊലീസ് സുരക്ഷാ പോസ്റ്റിലും പാകിസ്താന്‍, തുര്‍ക്കി എംബസികളുടെ പുറത്തും സ്ഫോടനങ്ങളുണ്ടായി. സ്റ്റാര്‍ബക്സിലെ സ്ഫോടനങ്ങള്‍ക്കു പിന്നാലെ ഭീകരരും ഭീകരവിരുദ്ധസേനയും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.