ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു ആശ്രമം പ്രവർത്തകനെ അജ്ഞാതർ കഴുത്തറുത്ത് കൊന്നു. 40 വർഷമായി താക്കൂർ അനുകൂൽ ചന്ദ്ര സസ്താങ്ക പരംതിർത ഹെമയത്പുർദം ആശ്രമവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിത്യാരഞ്ജൻ പാണ്ഡെ എന്ന 60കാരനാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ പതിവു നടത്തത്തിനിറങ്ങവെ ആശ്രമത്തിന് സമീപം കൊല്ലപ്പെടുകയായിരുന്നെന്നാണ് പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നത്.
സംഭവത്തിെൻറ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. രാജ്യത്തെ മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ച് മൂന്ന് ദിവസത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ കൊലയാണിത്. ദിവസങ്ങൾക്കുമുമ്പ് ഹിന്ദു പുരോഹിതനെ ആയുധധാരികളായ അക്രമികൾ കൊലപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച അന്വേഷണത്തിനിടെ നിരോധിത തീവ്രവാദ സംഘടയിലുള്ള രണ്ടുപേരെ പൊലീസ് വെടിവെച്ച് കൊന്നിരുന്നു. അടുത്തിടെയായി ബ്ലോഗർമാരും മനുഷ്യാവകാശ പ്രവർത്തകരുമുൾപ്പെടെ നിരവധിപേർ ബംഗ്ലാദേശിൽ കൊല്ലപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.