എന്‍.എസ്.ജി അംഗത്വം: ഇന്ത്യയുടെ നീക്കം ‘വിജയകരമായി’ തടഞ്ഞെന്ന്

ഇസ്ലാമാബാദ്: എന്‍.എസ്.ജി അംഗത്വം നേടാനുള്ള ഇന്ത്യയുടെ നീക്കം ‘വിജയകരമായി’ തടയാനായെന്ന വാദവുമായി  പാകിസ്താന്‍. പ്രധാനമന്ത്രിയുടെ  വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പാലമെന്‍റില്‍ നടത്തിയ പ്രസ്താവനയിലാണ് ഈ അവകാശവാദം ഉന്നയിച്ചത്.

എന്‍.എസ്.ജിയില്‍ അംഗത്വത്തിന് പാകിസ്താന് അര്‍ഹതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദക്ഷിണേഷ്യന്‍ മേഖലയില്‍ ആധിപത്യം നിലനിര്‍ത്താന്‍  ഇന്ത്യ  എല്ലായ്പ്പോഴും ശ്രമിച്ചതായി ഒരു ടി.വി. അഭിമുഖത്തില്‍ സര്‍താജ് അസീസ് അഭിപ്രായപ്പെട്ടു.  പാകിസ്താന്‍  അത് തള്ളുകയും തങ്ങളുടെ താല്‍പര്യങ്ങള്‍ ഫലപ്രദമായി സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.