അങ്കാറ/റോം: ആറുവര്‍ഷത്തെ പിണക്കങ്ങളവസാനിപ്പിച്ച് തുര്‍ക്കിയും ഇസ്രായേലും ബന്ധങ്ങള്‍ പുന$സ്ഥാപിക്കാനുള്ള കരാറിലത്തെി. ഞായറാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഇരുരാജ്യങ്ങളും എത്തിയതെന്ന് ഒൗദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2010ല്‍ ഇസ്രായേലിന്‍െറ ഗസ്സ ഉപരോധം ഭേദിച്ച് സഹായമത്തെിക്കാന്‍ ശ്രമിക്കുന്നതിനിടെ 10 തുര്‍ക്കി സന്നദ്ധപ്രവര്‍ത്തകരെ വധിച്ചതാണ് ബന്ധം വഷളാക്കിയത്. ഇരു രാജ്യങ്ങളും കഴിഞ്ഞ മാസങ്ങളില്‍ ബന്ധം പുന$സ്ഥാപിക്കാനുള്ള ശ്രമങ്ങളിലായിരുന്നു. അമേരിക്കയും നാറ്റോ സഖ്യ രാഷ്ട്രങ്ങളും ഇരു രാജ്യങ്ങളെയും ഇക്കാര്യത്തിന് സമ്മര്‍ദം ചെലുത്തി വരുകയായിരുന്നു.
റോമില്‍ നടന്ന കൂടിക്കാഴ്ചയിലാണ് തുര്‍ക്കിയുടെയും ഇസ്രായേലിന്‍െറയും ഉന്നത വൃത്തങ്ങള്‍ കരാറുകള്‍ പുന$സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചത്. പിന്നീട് കരറിന്‍െറ വിശദാംശങ്ങള്‍ തുര്‍ക്കി പ്രധാനമന്ത്രി ബിന്‍അലി യദ്രിം വ്യക്തമാക്കി. തുര്‍ക്കി പൗരന്മാരെ വധിച്ച സംഭവത്തില്‍ ഇരകളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഇസ്രയേല്‍ തയാറായിട്ടുണ്ട്. കരാര്‍ പ്രകാരം ഗസ്സയില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തുര്‍ക്കിയെ അനുവദിക്കും. എന്നാല്‍ ഗസ്സക്കു നേരെയുള്ള ഉപരോധം പിന്‍വലിക്കുക എന്നത് ഇസ്രയേല്‍ അംഗീകരിച്ചിട്ടില്ല. തുര്‍ക്കിയുമായുള്ള കരാര്‍ ഇസ്രായേലിന്‍െറ സാമ്പത്തികനിലയില്‍ കുതിപ്പിന് കാരണമാകുമെന്ന് പ്രധാനമന്ത്രി നെതന്യാഹുവും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.