ഇസ്ലാമാബാദ്: രണ്ട് പ്രധാന കേസുകളില്‍ പാക് സൈനിക മേധാവിയായിരുന്ന പര്‍വേസ് മുശര്‍റഫിനെ അടുത്താഴ്ച റാവല്‍പിണ്ഡിയിലെ ഭീകരവിരുദ്ധ കോടതി വിസ്തരിക്കും. വിഡിയോകോണ്‍ഫറന്‍സ് വഴി രേഖപ്പെടുത്തുന്ന മുശര്‍റഫിന്‍െറ മൊഴി പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ പിന്നീട് സൂക്ഷ്മ പരിശോധന നടത്തും.
പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭുട്ടോയുടെ കൊലപാതകക്കേസിലും രാജ്യദ്രോഹകുറ്റത്തിനുമാണ് മുശര്‍റഫിനെ വിസ്തരിക്കുന്നത്. ആരോപണങ്ങള്‍ മുശര്‍റഫ് നിഷേധിച്ചിരുന്നു. ബേനസീറിനെ വധിക്കാന്‍ മുശര്‍റഫ് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. തീവ്രവാദ ആക്രമണത്തില്‍ 2007ലാണ് ബേനസീര്‍ കൊല്ലപ്പെട്ടത്. 2008ല്‍ കേസിന്‍െറ വിചാരണനടപടികള്‍ തുടങ്ങി. കേസിന്‍െറ നടപടികള്‍ അവസാനഘട്ടത്തിലാണ്.
മുശര്‍റഫ് ഉള്‍പ്പെടെയുള്ള ഏതാനും പേരുടെ സാക്ഷിമൊഴികള്‍കൂടി രേഖപ്പെടുത്താന്‍ മാത്രമേയുള്ളൂ. നേരത്തെ വിചാരണാ നടപടികളില്‍നിന്ന് ഒഴിവാക്കിത്തരണമെന്ന മുശര്‍റഫിന്‍െറ അഭ്യര്‍ഥന കോടതി തള്ളിയിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് അധികാരം ദുര്‍വിനിയോഗം ചെയ്തതിനാണ് മുശര്‍റഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. കേസ് നടപടികള്‍ മാര്‍ച്ച ്എട്ടിന് പുനരാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.