ഒൗദ്യേഗിക മത പദവി എടുത്തുകളയല്‍; ബംഗ്ളാദേശില്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളുടെ പ്രതിഷേധം

ധാക്ക: ഇസ്ലാമിനെ ഒൗദ്യോഗിക മതം എന്ന പദവിയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമത്തിനെതിരെ ബഗ്ളാദേശില്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളുടെ വന്‍ പ്രതിഷേധം. ബംഗ്ളാദേശ് ഒൗദ്യോഗികമായി മതേതരത്വ രാഷ്ട്രമാണെങ്കിലും ഇസ്ലാമാണ് മൂന്ന് പതിറ്റാണ്ടായി ഒൗദ്യേഗിക മതം. ഇത് ഒഴിവാക്കാനുള്ള നീക്കം ഭരണ തലത്തിലും കോടതി വഴിയും നടക്കുന്നതിനെതിരായാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.

90 ശതാമനവും മുസ്ളിംകളുള്ള ബംഗ്ളാദേശില്‍ ഹിന്ദുമതത്തിലും ബുദ്ധമതത്തിലും ഉള്‍പ്പെടുന്ന ന്യുനപക്ഷ വിഭാഗങ്ങളും ജീവിക്കുന്നുണ്ട്. ഇസ്ലാം ഒൗദ്യോഗിക മതമായി നിലകൊള്ളുന്നത് രാജ്യത്തെ മുസ്ലിംകളല്ലാത്ത വിഭാഗത്തിനിടയില്‍ വിവേചനമുണ്ടാക്കുന്നു എന്നാരോപിച്ച് കോടതിയില്‍  ഹരജിയും നിലനില്‍ക്കുന്നുണ്ട്. ഈ മാസം 27ന് കോടതി ഇത് പരിഗണിക്കുന്നുണ്ട്.  ഇതിനിടയിലാണ് ഹരജി കോടതി തള്ളണമെന്നുംനടപടി ഇസ്ലാമിന്‍െറ പ്രത്യേക പദവി ഇല്ലാതാക്കും എന്ന വാദമാണ് ഇസ്ലാമിക അനുകൂല സംഘടനകള്‍ ഉയര്‍ത്തുന്നത്.

1971ലാണ് പാകിസ്താനെതിരെയുള്ള വിമോചന സമരത്തെ തുടര്‍ന്ന് ബഗ്ളാദേശ് സ്വതന്ത്ര മതേതരത്വ രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടത്. അതേസമയം മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ശിലയാണെങ്കിലും മതത്തിന്‍െറ അടിസ്ഥാന തത്വങ്ങള്‍ക്കെതിരായി ഒരു നിയമവും കൊണ്ടു വരില്ല എന്നാണ് ബംഗ്ളാദേശ് പ്രധനമന്ത്രി ശൈഖ് ഹസീന ഇതേ കുറിച്ച് പ്രതികരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.