മുശര്‍റഫിന്‍െറ യാത്രാവിലക്ക് സുപ്രീംകോടതി നീക്കി

ഇസ്ലാമാബാദ്: മുന്‍ പട്ടാള മേധാവി ജനറല്‍ പര്‍വേസ് മുശര്‍റഫിന്‍െറ യാത്രാവിലക്ക് നീക്കണമെന്ന് പാക് സര്‍ക്കാറിനോട് സുപ്രീംകോടതി ഉത്തരവിട്ടു. രാജ്യദ്രോഹ കുറ്റമുള്‍പ്പെടെ നിരവധി കേസുകളില്‍ വിചാരണ നേരിടുകയാണ് മുശര്‍റഫ്. മുശര്‍റഫിന് രാജ്യം വിട്ടുപോകാന്‍ അനുമതി നല്‍കിയ സിന്ധ് ഹൈകോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. മുശര്‍റഫിനെ നിയമവിരുദ്ധമായി സര്‍ക്കാര്‍ തടഞ്ഞുവെക്കുകയായിരുന്നുവെന്നും സുപ്രീംകോടതി വിധി വന്നതോടെ വിലക്ക് നീങ്ങിയെന്നും അഭിഭാഷകന്‍ ഫറോഗ് നസീം മാധ്യമങ്ങളോട് പറഞ്ഞു. ചീഫ് ജസ്റ്റിസ് അന്‍വര്‍ സഹീര്‍ ജമാലിയടങ്ങുന്ന അഞ്ചംഗ ബെഞ്ചിന്‍േറതാണ് ഉത്തരവ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.