ധാക്ക: ബംഗ്ളാദേശ് കേന്ദ്രബാങ്കിന്‍െറ വിദേശ കരുതലില്‍നിന്ന് ഇന്‍റര്‍നെറ്റ് രഹസ്യങ്ങള്‍ ചോര്‍ത്തി കോടികള്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ ബാങ്ക് ജീവനക്കാര്‍ക്കും പങ്കുള്ളതായി സംശയം ഉയരുന്നു. ബംഗ്ളാദേശിലെ ബാങ്ക് ജീവനക്കാരുടെ ഒത്താശ ഇല്ലാതെ ഇത്തരമൊരു രഹസ്യകവര്‍ച്ച അനായാസം നടത്താനാകില്ളെന്ന് കഴിഞ്ഞ ദിവസം ധനകാര്യമന്ത്രി എ.എം.എ. മുഹീതാണ് ധാക്കയില്‍ അറിയിച്ചത്.
പ്രോദം ആലോ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നാണംകെടുത്തിയ സംഭവത്തെ തുടര്‍ന്ന് ബാങ്ക് ഗവര്‍ണര്‍ അതീഉ റഹ്മാന്‍ രാജിവെച്ചിരുന്നു. ശ്രീലങ്കയിലേക്ക് കടത്തിക്കൊണ്ടുപോയ പണത്തില്‍ കുറച്ചു ഭാഗം വീണ്ടെടുക്കാനായെങ്കിലും ബാക്കി സംഖ്യതിരിച്ചെടുക്കാനാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ളെന്ന് മന്ത്രി വീശദീകരിച്ചു.
ബംഗ്ളാദേശ് കേന്ദ്രബാങ്കിന്‍െറ ഫെഡറല്‍ റിസര്‍വ് ബാങ്ക് ഓഫ് ന്യൂയോര്‍ക്കിലെ അക്കൗണ്ടില്‍നിന്ന് ഫെബ്രുവരി ആദ്യവാരത്തിലാണ് അജ്ഞാതരായ സൈബര്‍ നുഴഞ്ഞുകയറ്റക്കാര്‍ 680 കോടി ഇന്ത്യന്‍ രൂപക്ക് തുല്യമായ സംഖ്യ കവര്‍ന്ന് ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലേക്ക് കടത്തിയത്.
കവര്‍ച്ചയെ സംബന്ധിച്ച അന്വേഷണങ്ങളില്‍ സഹകരിക്കുന്നതിന് അമേരിക്കന്‍ കുറ്റാന്വേഷണവിഭാഗം (എഫ്.ബി.ഐ) ഇന്ന് ധാക്കയില്‍ എത്തിച്ചേരും. കവര്‍ച്ചയെ തുടര്‍ന്ന് സെന്‍ട്രല്‍ ബാങ്കിലെ നാലു ഡെപ്യൂട്ടി ഗവര്‍ണര്‍മാരെ അധികൃതര്‍ പുറത്താക്കിയിരുന്നു.
ധനകാര്യ മന്ത്രാലയത്തിലെ ബാങ്കിങ് വിഭാഗം സെക്രട്ടറിയെയും പദവിയില്‍നിന്ന് നീക്കി. മുന്‍ ബാങ്ക് ഗവര്‍ണര്‍ ഫറാശുദ്ദീന്‍ ചെയര്‍മാനായ ഉന്നതാധികാര സംഘത്തിന്‍െറ നേതൃത്വത്തില്‍ അന്വേഷണത്തിനു ഉത്തരവിട്ടു.അതിനിടെ, ഫിലിപ്പീന്‍സിലേക്ക് കടത്തിയ 8.10 കോടി ഡോളര്‍ കണ്ടെടുക്കാനുള്ള സാധ്യത വിരളമാണെന്ന് മനിലയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ഇന്‍ക്വയറര്‍’ ദിനപത്രം റിപ്പോര്‍ട്ടു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.