ബംഗ്ളാദേശില്‍ ക്രിസ്തുമതം സ്വീകരിച്ചയാളെ വെട്ടിക്കൊന്നു

ധാക്ക: ബംഗ്ളാദേശില്‍ ക്രിസ്തുമതം സ്വീകരിച്ച 68കാരനെ വെട്ടിക്കൊലപ്പെടുത്തി. സ്വാതന്ത്ര്യസമരസേനാനിയും കുടുംബാസൂത്രണവിഭാഗം മുന്‍ ഇന്‍സ്പെക്ടറുമായ ഹുസൈന്‍ അലിയാണ് വടക്കന്‍ ബംഗ്ളാദേശ് നഗരമായ കുറിഗ്രാമില്‍ കൊല്ലപ്പെട്ടത്.
മൂന്ന് ബൈക്കുകളിലായി എത്തിയ അജ്ഞാതസംഘമാണ്  ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. കഴുത്തറുക്കപ്പെട്ട നിലയില്‍ ഇദ്ദേഹത്തിന്‍െറ മൃതദേഹം ഇവിടെനിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. രണ്ടുതവണ സ്ഫോടനം നടത്തിയ ശേഷം ആക്രമികള്‍ രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. 10 വര്‍ഷം മുമ്പാണ് അലി ക്രിസ്തുമതം സ്വീകരിച്ചത്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണപരമ്പരകളില്‍ ഒടുവിലത്തേതാണിത്. ആറുമാസത്തിനിടയില്‍ രാജ്യത്ത് നിരവധി സെക്കുലര്‍ ബ്ളോഗര്‍മാരും വിദേശികളും കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.