സമുദ്രാതിര്‍ത്തി ലംഘിച്ച മൂന്ന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ അറസ്റ്റില്‍

ശ്രീലങ്ക: സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തതിയ മൂന്ന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ തീര സംരക്ഷണ സേന പിടികൂടി. ശ്രീലങ്കയുടെ വടക്കു പടിഞ്ഞാറുള്ള ഡെല്‍ഫ്റ്റ് ദ്വീപിനു സമീപത്തു നിന്നാണ് ബുധനാഴ്ച ഇവര്‍ പിടിയിലായത്.  കണ്‍കേശന്‍ തുറയിലേക്ക് കൊണ്ടു പോയ ഇവരെ ഫിഷറീസ്-ജല വിഭവ വകുപ്പിന് കൈമാറുമെന്ന് ശ്രീലങ്കന്‍ നാവിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതിര്‍ത്തി ലംഘിച്ചതുമായി ബന്ധപ്പെട്ട് ഈ മാസം അഞ്ചാം തവണയാണ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ സേന പിടി കൂടുന്നത്. മാര്‍ച്ച് 13ന് 28ഓളം പേര്‍ അറസ്റ്റിലായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.