ഇസ്ലാം തന്നെ ബംഗ്ളാദേശിന്‍െറ ഔദ്യാഗിക മതം

ധാക്ക: രാജ്യത്തിന്‍െറ ഔദ്യാഗിക മതമായി ഇസ്ലാമിനെ ഉയര്‍ത്തിപ്പിടിച്ച് ബംഗ്ളാദേശ് ഹൈകോടതിവിധി. ഇസ്ലാമിനെ  ഔദ്യാഗിക മതമായി അംഗീകരി ച്ച ഭരണഘടനാഭേദഗതി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി ഹൈകോടതി  തള്ളി. ഈ വിഷയത്തില്‍ റിട്ട് ഹരജി നല്‍കാനുള്ള അവകാശമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. ഇസ്ലാമിന് നല്‍കുന്ന ഭരണഘടനാ പദവി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ സുപ്രീംകോടതി അഭിഭാഷകനായ സാമേന്ദ്രനാഥ് ഗോസ്വാമി നല്‍കിയ ഹരജിയും ഹൈകോടതി തള്ളിയിരുന്നു.


 സൈനിക ഏകാധിപതിയായിരുന്ന ഹുസൈന്‍ മുഹമ്മദ് ഇര്‍ഷാദിന്റെകാലത്ത് 1988 ജൂണ്‍ അഞ്ചിന് ഭരണഘടനയുടെ എട്ടാമത്തെ ഭേദഗതിയായാണ്  ഇതു പാര്‍ലമെന്‍്റ് പാസാക്കിയത്. ഇതത്തേുടര്‍ന്ന് ഇസ്ലാം രാജ്യത്തിന്റെഔദ്യാഗിക മതമാവുകയായിരുന്നു. അതേവര്‍ഷം തന്നെ ഇതിനെതിരെ ഹരജി ഫയല്‍ ചെയ്തിരുന്നു.
1971ല്‍ ദേശീയത, സോഷ്യലിസം, ജനാധിപത്യം, മതനിരപേക്ഷത എന്നീ ആശയങ്ങളില്‍ അധിഷ്ഠിതമായാണ് രാജ്യം രൂപീകൃതമായതെന്ന വാദമാണ് എതിര്‍ഹരജി നല്‍കാന്‍ കാരണം. ഹൈക്കൊടതിയുടെ വിശാല ബെഞ്ചാണ് കേസ് പരിഗണിച്ചത്. നിയമനടപടിയില്‍ പ്രതിഷേധിച്ച് ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമി രാജ്യവ്യാപക പണിമുടക്കിന്  ആഹ്വാനം ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.