ആലപ്പോ വ്യോമാക്രമണം; ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പിന്‍വലിച്ച് പ്രതിഷേധം

ഡമസ്കസ്: ഒരാഴ്ചയിലേറെയായി ആലപ്പോ നഗരത്തിനുമേല്‍ സിറിയന്‍ ഭരണകൂടം നടത്തിവരുന്ന വ്യോമാക്രമണത്തില്‍ പ്രതിഷേധം ശക്തമാവുന്നു. നൂറു കണക്കിന് ആളുകള്‍ക്ക് ജീവഹാനിയുണ്ടാക്കിക്കൊണ്ട് വ്യോമാക്രമണം തിങ്കളാഴ്ചയും തുടര്‍ന്നു. പ്രവിശ്യാ തലസ്ഥാനത്ത് ബാരല്‍ ബോംബുകള്‍ അടക്കം പ്രയോഗിച്ചതായാണ് റിപോര്‍ട്ട്. ഇതിനോടകം 250 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതില്‍ 49 കുട്ടികളും 31 സ്ത്രീകളും പെടും.

ആലപ്പോയിലെ ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് സോഷ്യല്‍ മീഡിയ പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു. ബ്രസല്‍സിലും പാരിസിലും ബോംബാക്രമണം ഉണ്ടായപ്പോള്‍ ഫേസ്ബുക്ക് സുരക്ഷാ ചെക്കപ്പ് അനുവദിച്ചതുപോലെ ‘സേഫ്റ്റി ചെക്കപ്പ് ഫോര്‍ ആലപ്പോ’ സംവിധാനം ഏര്‍പെടുത്തുന്നതില്‍ ഫേസ്ബുക്ക് പരാജയമടഞ്ഞതായി ചൂണ്ടിക്കാണിച്ചാണ് ഈ പ്രതിഷേധം. താല്‍കാലികമായി അക്കൗണ്ട് ഡി- ആക്ടിവേറ്റ് ചെയ്യാനോ തങ്ങളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ ചുവപ്പിച്ച് പ്രതിഷേധം അറിയിക്കുവാനോ ആണ് തീരുമാനം. #Make facebookRed, #AleppolsBurning തുടങ്ങിയ ഹാഷ്ടാഗുകളും പ്രതിഷേധക്കാര്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.

അതിനിടെ, സിറിയന്‍ സമാധാന ചര്‍ച്ചക്കായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ജനീവയില്‍ എത്തി. മേഖലയില്‍ അസദിനെ പിന്തുണക്കുന്ന റഷ്യയുമായി ചര്‍ച്ച നടത്തുകയാണ് ലക്ഷ്യം. എന്നാല്‍, ആഴ്ച പിന്നിട്ടിട്ടും സൈന്യത്തെ പിന്‍വലിക്കാന്‍ റഷ്യ സന്നദ്ധമല്ളെന്ന് കെറി പറഞ്ഞു.

അസദ് ഭരണകൂടത്തിന്‍്റെ  സൈന്യവും വിമതസേനയും തമ്മില്‍ ആലപ്പോ നഗരം പിടിച്ചെടുക്കാനുള്ള രൂക്ഷ പോരാട്ടമാണ് നടക്കുന്നത്. ഇരുവിഭാഗത്തിനും സിറിയയുടെ വത്യസ്ത അയല്‍ രാജ്യങ്ങളുടെ പിന്തുണയും ഉണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.