ബെര്‍ലിന്‍: കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം മൂലം പശ്ചിമേഷ്യയുടെ ചില ഭാഗങ്ങളും വടക്കന്‍ ആഫ്രിക്കയും വാസയോഗ്യമല്ലാതായിത്തീരുമെന്ന് പഠനം. ജര്‍മനിയിലെ മാക്സ് പ്ളാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടും നികോസിയയിലെ സിപ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടും നടത്തിയ പഠനത്തിലാണ് ഇവിടങ്ങളിലെ ചൂട് മനുഷ്യന് സഹിക്കാന്‍ കഴിയുന്നതില്‍ കൂടുതലാവുമെന്നും 50 കോടി ജനങ്ങള്‍ നാടുവിടേണ്ടിവരുമെന്നും കണ്ടത്തെിയത്.
ആഗോളതാപനം രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ താഴെ നിലനിര്‍ത്താന്‍ പാരിസില്‍ നടന്ന യു.എന്‍ ഉച്ചകോടിയില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, അതുകൊണ്ടൊന്നും ഈ രാജ്യങ്ങളിലെ താപനം തടയാന്‍ കഴിയില്ളെന്ന് ഗവേഷകര്‍ പറയുന്നു. പൊതുവെ കടുത്ത ചൂട് അനുഭവപ്പെടുന്ന പശ്ചിമേഷ്യയിലും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും വേനല്‍ക്കാലത്ത് ശരാശരി ആഗോളതാപനത്തെക്കാള്‍ രണ്ടിരട്ടിയാണ് ചൂട് വര്‍ധിക്കുന്നത്.
ഈ നൂറ്റാണ്ടിന്‍െറ പകുതിയാവുന്നതോടെ ഇവിടെയുള്ള ചൂടിന്‍െറ തോത് 46 ഡിഗ്രി വരെ ഉയരും. രാത്രി സമയങ്ങളില്‍ പോലും ചൂട് 30 ഡിഗ്രിയില്‍ താഴാന്‍ സാധ്യതയില്ല. ഉച്ച സമയത്ത് ചൂട് 50 ഡിഗ്രി വരെയാവുമെന്നും പഠനം വ്യക്തമാക്കുന്നു. നിലവിലുണ്ടാകുന്നതിനെക്കാള്‍ പത്തിരട്ടി ചൂടുകാറ്റ് ഉണ്ടാകുമെന്നും കാറ്റിന്‍െറ ദൈര്‍ഘ്യം വര്‍ധിക്കുമെന്നും കണ്ടത്തെിയിട്ടുണ്ട്.
ആയിരം വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത്തരം കഠിനമായ ചൂട് അനുഭവിക്കുന്ന ദിവസങ്ങള്‍ അഞ്ചിരട്ടിയാവും. മരുഭൂമിയിലെ പൊടിക്കാറ്റു മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും കൂടി ചേരുമ്പോള്‍ കാലാവസ്ഥ അസഹനീയമാവുമെന്നും ജനങ്ങള്‍ നാടുവിടാന്‍ നിര്‍ബന്ധിതരാവുമെന്നും ഗവേഷകര്‍ പറയുന്നു. 1970നുശേഷം കടുത്ത ചൂട് അനുഭവപ്പെടുന്ന ദിവസങ്ങളുടെ എണ്ണം രണ്ട് ഇരട്ടിയായിട്ടുണ്ട്. കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറംതള്ളുന്നത് ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ കടുത്ത ചൂട് അനുഭവപ്പെടുന്ന 200 ദിവസങ്ങളെങ്കിലും അനുഭവിക്കേണ്ടിവരുമെന്ന് സിപ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.