കാബൂള്‍: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനിയുടെ മകന്‍ അലി ഹൈദര്‍ ഗീലാനിയെ അമേരിക്കന്‍-അഫ്ഗാന്‍ സൈന്യം സംയുക്തമായി നടത്തിയ നീക്കത്തിനൊടുവില്‍ മോചിപ്പിച്ചു. മൂന്നു വര്‍ഷം മുമ്പ് താലിബാന്‍ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന അലി ഹൈദര്‍ ഗീലാനി ചൊവ്വാഴ്ച മോചിപ്പിക്കപ്പെട്ടതായി പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വൈദ്യപരിശോധനക്കുശേഷം അദ്ദേഹത്തെ പാകിസ്താനിലത്തെിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഗസ്നി പ്രവിശ്യയില്‍ സേനചൊവ്വാഴ്ച രാവിലെ നടത്തിയ നീക്കത്തിനൊടുവില്‍ അലി ഹൈദര്‍ ഗീലാനിയെ മോചിപ്പിക്കുകയായിരുന്നുവെന്ന് അഫ്ഗാന്‍ അംബാസഡര്‍ ഒമര്‍ സഖില്‍വാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.അലി ഹൈദര്‍ പൂര്‍ണ ആരോഗ്യവാനാണെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹാനിഫ് അത്മാര്‍ പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിനെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ധരിപ്പിച്ചു. 2013 മേയ് ഒമ്പതിന് പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് അലി ഹൈദര്‍ ഗീലാനിയെ തട്ടിക്കൊണ്ടുപോയത്.മുള്‍ത്താനില്‍ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (പി.പി.പി) തെരഞ്ഞെടുപ്പു റാലിക്കിടെ വാഹനങ്ങളിലത്തെിയ ആയുധധാരികളായ സംഘം അദ്ദേഹത്തെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ആക്രമത്തില്‍ അലി ഹൈദറിന് വെടിയേല്‍ക്കുകയും അദ്ദേഹത്തിന്‍െറ പേഴ്സനല്‍ സെക്രട്ടറിയും അംഗരക്ഷകനും കൊല്ലപ്പെടുകയും ചെയ്തു
കഴിഞ്ഞ വര്‍ഷം മേയില്‍ മകനുമായി ഫോണിലൂടെ സംസാരിച്ചതായി യൂസുഫ് റസാ ഗീലാനി അവകാശപ്പെട്ടിരുന്നു. അലി ഹൈദര്‍ അഫ്ഗാനിലാണുള്ളതെന്നും റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയുന്ന ചില തടവുകാരെ വിട്ടുനല്‍കിയാല്‍ അലിയെ ഭീകരര്‍ മോചിപ്പിക്കാമെന്ന് പറഞ്ഞതായും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.