ധാക്ക: മുതിര്‍ന്ന നേതാവ് മുതീഉര്‍റഹ്മാന്‍ നിസാമിയുടെ വധശിക്ഷയില്‍ പ്രതിഷേധിച്ച് ബംഗ്ളാദേശില്‍ ജമാഅത്തെ ഇസ്ലാമി 24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനംചെയ്തു. വ്യാഴാഴ്ച രാവിലെ അഞ്ചുമുതല്‍ വെള്ളിയാഴ്ച രാവിലെ അഞ്ചുവരെയാണ് ഹര്‍ത്താല്‍. ചൊവ്വാഴ്ച അര്‍ധരാത്രിയാണ് ബംഗ്ളാദേശ് വിമോചന കാലത്തെ യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ച് ജയിലിലടച്ച നിസാമിയുടെ വധശിക്ഷ സര്‍ക്കാര്‍ നടപ്പാക്കിയത്. വധശിക്ഷ ആസൂത്രിതമായാണ് നടപ്പാക്കിയതെന്നും അദ്ദേഹത്തിന് നീതി ലഭിച്ചില്ളെന്നും പാര്‍ട്ടി ആരോപിച്ചു.
രാഷ്ട്രീയ പകപോക്കലിന്‍െറ ഇരയാണ് മുതീഉര്‍റഹ്മാന്‍ നിസാമിയെന്ന് ആക്റ്റിങ് ചീഫ് മഖ്ബൂല്‍ അഹ്മദ് വിമര്‍ശിച്ചു. നിസാമിയുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചതിനെ തുടര്‍ന്ന് മേയ് ആറിന് ജമാഅത്തെ ഇസ്ലാമി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് നിസാമിയെ ധാക്ക സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു. ഖബറടക്കം മതപരമായ ആചാരങ്ങളോടെ പാപ്ന പ്രവിശ്യയിലെ ജന്മഗ്രാമത്തില്‍ നടക്കും.
1943ല്‍ ബംഗാള്‍ പ്രസിഡന്‍സിക്കുകീഴിലുള്ള ശാന്തി ഉപാസിനയില്‍ ജനിച്ച മുതീഉര്‍റഹ്മാന്‍ 1991-96 ലും 2001-06ലും പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2001-03 കാലത്ത് കൃഷി വകുപ്പിന്‍െറയും 2003-06 കാലത്ത് വ്യവസായവകുപ്പിന്‍െറയും മന്ത്രിസ്ഥാനം വഹിച്ചു. ഈ കാലത്ത് ബംഗ്ളാദേശ് ജമാഅത്ത് അധ്യക്ഷനുമായിരുന്നു അദ്ദേഹം. 1971ലെ യുദ്ധക്കുറ്റത്തിന്‍െറ പേരില്‍ വധശിക്ഷ ലഭിക്കുന്ന ജമാഅത്ത് നേതാക്കളില്‍ ഏറ്റവും ഒടുവിലത്തെയാളാണ് മുതീഉര്‍റഹ്മാന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.