ദുബൈ: ഇന്ത്യയിലുള്ള ഇറ്റാലിയന്‍ നാവികനെ വിട്ടയക്കാന്‍ ഇന്ത്യ തയാറായില്ളെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ കോപ്ടര്‍ ഇടപാടിലെ തെളിവന്വേഷിച്ച് നരേന്ദ്ര മോദി നടത്തിയ രഹസ്യസംഭാഷണം ഇറ്റലി പുറത്തുവിടുമെന്ന് ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേല്‍.
മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ നാവികനെ വിട്ടയക്കാന്‍ തയാറായില്ളെങ്കില്‍ സന്തോഷകരമല്ലാത്ത ചില നടപടികള്‍ ഇറ്റാലിയന്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടാകുമെന്ന് എന്‍.ഡി.ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മിഷേല്‍ വ്യക്തമാക്കിയത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി മറ്റിയോ റെന്‍സിയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടന്ന രഹസ്യസംഭാഷണം സംബന്ധിച്ച വെളിപ്പെടുത്തലാകാം അതെന്നും മിഷേല്‍ കൂട്ടിച്ചേര്‍ത്തു. മോദി ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും അഗസ്റ്റവെസ്റ്റ്ലന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ സോണിയക്കെതിരായ തെളിവ് നല്‍കുകയാണെങ്കില്‍ ഇറ്റാലിയന്‍ നാവികരെ മോചിപ്പിക്കാമെന്ന് ഉറപ്പുനല്‍കിയെന്നുമുള്ള വാര്‍ത്ത ഇരുരാജ്യങ്ങളും നിഷേധിച്ചിരുന്നു.
എന്നാല്‍, യോഗം നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയ മിഷേല്‍ ഒൗദ്യോഗിക യോഗം സംബന്ധിച്ച് മാത്രമാണ് സര്‍ക്കാറിന്‍െറ നിഷേധമെന്ന് വാദിച്ചു. ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസി അഗസ്റ്റയുടെ ഉടമസ്ഥ കമ്പനിയായ ഫിന്‍മെക്കാനിക്കക്ക് ചര്‍ച്ച സംബന്ധിച്ച വിവരം നല്‍കിയതായും മിഷേല്‍ പറഞ്ഞു.
മോദി വല്ലാത്ത പ്രതിസന്ധിയിലാണ്. നാവികരെ വിടാന്‍ അനുവദിച്ചാല്‍ ഇറ്റലിയുമായി രഹസ്യകരാറുണ്ടാക്കിയെന്ന ആരോപണത്തിനിരയാകും, വിടാന്‍ അനുവദിച്ചില്ളെങ്കില്‍ ഇറ്റലിയില്‍നിന്ന് സന്തോഷകരമല്ലാത്ത നടപടിയുണ്ടാകുമെന്നതാണ് അവസ്ഥയെന്നും മിഷേല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.