ധാക്ക: 1971ലെ വിമോചനയുദ്ധാനന്തരം തയാറാക്കിയ ഉടമ്പടി പാകിസ്താന്‍ ലംഘിച്ചതായി ബംഗ്ളാദേശ്. ബംഗ്ളാദേശില്‍ തുടരുന്ന പാക് പൗരന്മാരെ അവര്‍ തിരിച്ചുവിളിച്ചില്ളെന്നും ഇത് ഉടമ്പടിയുടെ സാധുതയെ ബാധിക്കുകയാണെന്നും ബംഗ്ളാദേശ് വ്യക്തമാക്കി.1974ലെ ഉടമ്പടിപ്രകാരം ബംഗ്ളാദേശിലുള്ള പൗരന്മാരെ തിരികെവിളിക്കാന്‍ പാകിസ്താന്‍ ബാധ്യസ്ഥരാണെന്നും അത് നിറവേറ്റാന്‍ അവര്‍ തയാറായിട്ടില്ളെന്നും ബംഗ്ളാദേശ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.