കൊളംബോ: ശ്രീലങ്കന്‍ സര്‍ക്കാറിന്‍െറ ഭരണപരിഷ്കാര നീക്കത്തിന് യു.എന്നിന്‍െറ പിന്തുണ. പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുമായി യു.എന്‍ മേധാവി ബാന്‍ കി മൂണ്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ തമിഴ് ന്യൂനപക്ഷവുമായുള്ള സമാധാന നീക്കങ്ങള്‍ക്ക് അടക്കമാണ് പിന്തുണ ഉറപ്പുനല്‍കിയത്. ലങ്കയുടെ വിശാലവും മതിപ്പുളവാക്കുന്നതുമായ അനുരഞ്ജന നീക്കം, നീതിപരത എന്നിവയടക്കമുള്ള പരിഷ്കരണ അജണ്ടക്ക് പിന്തുണ നല്‍കുന്നതായി ബാന്‍ കി മൂണ്‍ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയതായി അദ്ദേഹത്തിന്‍െറ വക്താവ് അറിയിച്ചു. യുവജനങ്ങള്‍ ഏറ്റവും വലിയ സമ്പത്താണെന്നും രാജ്യത്തിന്‍െറ ഭാവി ഇവരെ ആശ്രയിച്ചിരിക്കുന്നതായും ഇവിടെ നടന്ന യുവജന സംഗമത്തെ അഭിസംബോധനചെയ്ത് മൂണ്‍ പറഞ്ഞു.
രാജ്യം സംഘര്‍ഷത്തിലൂടെയും തീവ്രവാദത്തിലൂടെയും അസ്ഥിരതയിലൂടെയും കടന്നുപോന്ന സന്ദര്‍ഭത്തില്‍ ജീവിതത്തിന്‍െറ ആദ്യകാലം കടുത്ത ദുരിതം അനുഭവിച്ചവര്‍ ആയിരിക്കും ഇവരെന്നും അദ്ദേഹം പറഞ്ഞു. സമാധാനം കൊണ്ടുവരുന്നതിന് നേതൃത്വം നല്‍കുന്നതില്‍ സിരിസേന പുലര്‍ത്തുന്ന ആത്മാര്‍ഥതയെ മൂണ്‍ പ്രശംസിച്ചു. ലങ്കയില്‍ എത്തുന്നതിനുമുമ്പ് യു.എന്‍ മേധാവി മ്യാന്മറും സന്ദര്‍ശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.