കുവൈത്ത് യു.എസില്‍നിന്ന് 12 ബോയിങ് യുദ്ധവിമാനങ്ങള്‍ വാങ്ങുന്നു

കുവൈത്ത് സിറ്റി: അമേരിക്കയില്‍നിന്ന് പുതിയ 12 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ധാരണയിലത്തെിയതായി റിപ്പോര്‍ട്ട്. ബോയിങ് എഫ്.എ ഇനത്തില്‍പ്പെട്ട അത്യാധുനിക യുദ്ധവിമാനങ്ങളാണ് വാങ്ങുക. അമേരിക്കയിലെയും ജി.സി.സിയിലെയും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജി.സി.സിയിലെ ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളുമായി മൊത്തം ഏഴു ബില്യന്‍ ഡോളറിന്‍െറ കരാറിലാണ് യു.എസ് പ്രതിരോധമന്ത്രാലയമായ പെന്‍റഗണ്‍ കരാറിലത്തെിയത്.

ബോയിങ് എഫ് 15 ഇനത്തില്‍പ്പെട്ട 36 യുദ്ധവിമാനങ്ങളാണ് ഖത്തറിന് വില്‍ക്കാന്‍ അമേരിക്ക തീരുമാനിച്ചത്. അമേരിക്കന്‍ കോണ്‍ഗ്രസിന്‍െറ അംഗീകാരംകൂടി ലഭിക്കുന്നതോടെ ഇരു രാജ്യങ്ങളിലേക്കും ബോയിങ് യുദ്ധവിമാനങ്ങളുടെ വ്യൂഹം എത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.