ഹാങ്ഷൂ: സിറിയയിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും റഷ്യയും നടത്തിയ കൂടിക്കാഴ്ചകള്‍ ലക്ഷ്യം കണ്ടില്ല. ജി20 ഉച്ചകോടി നടക്കുന്ന ചൈനയിലെ ഹാങ്ഷൂവില്‍ അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഒത്തുതീര്‍പ്പ് കരാറുകളില്‍ എത്താന്‍ സാധിച്ചില്ളെന്ന് യു.എസ് അധികൃതര്‍ അറിയിച്ചു. അഞ്ചു വര്‍ഷമായി തുടരുന്ന സിറിയന്‍ സംഘര്‍ഷത്തില്‍ അമേരിക്കയും റഷ്യയും ഭിന്നധ്രുവങ്ങളിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇതു സംഘര്‍ഷം രൂക്ഷമാക്കിയതിന്‍െറ പ്രധാന കാരണമാണ്. സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സേനയെ അനുകൂലിക്കുന്ന നിലപാടാണ് റഷ്യയുടേത്.
എന്നാല്‍, വിമത വിഭാഗങ്ങളെ സഹായിക്കുകയാണ് അമേരിക്ക. അതേസമയം, ഇരുലോക ശക്തികളും ഐ.എസിനെതിരെ യുദ്ധം ചെയ്യുന്നുമുണ്ട്. ഇരു രാജ്യങ്ങളുടെയും നിലപാടുകളില്‍ വൈരുധ്യങ്ങള്‍ തുടരുകയാണെന്നാണ് അറിയിച്ചിരിക്കുന്നത്. ജി20 ഉച്ചകോടിക്കിടെ വിഷയം അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനും ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍, ഇതിലും പ്രധാന തീരുമാനങ്ങളൊന്നുമുണ്ടായില്ല. സിറിയന്‍ യുദ്ധം ഇതിനകം മൂന്നു ലക്ഷം പേരുടെ ജീവനെടുത്തതായും ലക്ഷക്കണക്കിനു പേരെ അഭയാര്‍ഥികളാക്കുകയും ചെയ്തതയാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.