ഡമാസ്കസ്: അമേരിക്കയുടെയും റഷ്യയുടെയും മുൻകൈയ്യിൽ സിറിയയിൽ നിലവിൽ വന്ന വെടിനിർത്തൽ പരാജയത്തിലേക്ക്. കഴിഞ്ഞ ദിവസം വിമത സ്വാധീന മേഖലകളായ അലപ്പോയിലും ദാരയിലുമുണ്ടായ വ്യത്യസ്ത വ്യോമാക്രമണങ്ങളിൽ കുട്ടിയും സ്ത്രീയുമുപ്പെടെ 11 പേർ മരിക്കുകയും അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറിയൻ ഒബ്സർവേറ്ററി ഫോർ ഹൂമൻ റൈറ്റ്സാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ആക്രമണത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല.
ശനിയാഴ്ച അമേരിക്കൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 62 സിറിയൻ സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വെടിനിർത്തൽ ലംഘിച്ച് പുതിയ ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ, ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും െഎക്യരാഷ്ട്രസഭയിലെ യു.എസ് അംബാസഡർ സാമന്ത പവർ മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു. അതിനിടെ മേഖലയിൽ വിമതരോട് വെടിനിർത്തലിന് പ്രേരിപ്പിക്കാൻ അമേരിക്ക ഒന്നും ചെയ്യുന്നില്ലെന്ന് റഷ്യൻ പ്രതിരോധകാര്യ മന്ത്രാലയം വക്താവ് മേജർ ജനറൽ ഇഗോർ കൊനാഷെേങ്കാവ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.