ന്യൂഡൽഹി: സിന്ധു നദീജല കരാർ ഇന്ത്യ ലംഘിച്ചാൽ അന്താരാഷ്ട്ര കോടതിയെ സ മീപിക്കുമെന്ന് പാകിസ്താൻ. അന്താരാഷ്ട്ര നിയമമനുസരിച്ച് കരാറിൽ നിന്ന് ഇന്ത്യക്ക് ഏകപക്ഷിയമായി പിന്മാറാനാവില്ലെന്നും പാകിസ്താൻ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേശഷ്ടാവ് സർതാജ് അസീസ് പറഞ്ഞു. 56 വർഷം മുമ്പുണ്ടാക്കിയ കരാർ കാർഗിൽ യുദ്ധകാലത്തോ സിയാച്ചിൻ സംഘർഷ സമയത്തോ തടസപ്പെട്ടിട്ടില്ലെന്നും സർതാജ് അസീസ് കൂട്ടിച്ചേർത്തു.
ഉറിയിലെ സൈനിക കേന്ദ്രത്തിനുനേരെ നടന്ന ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തില്‍ പാകിസ്താന് തിരിച്ചടി നല്‍കുന്നതിെൻറ ഭാഗമായാണ് സിന്ധു നദീജല കരാർ പുന:പരിശോധിക്കാൻ ഇന്ത്യ നടപടി തുടങ്ങിയത്. എന്നാൽ യു.എൻ പോലുള്ള അന്താരാഷ്ട്ര വേദികളിൽ തിരിച്ചടിയാവുമെന്ന നിർദേശത്തെ തുടർന്ന് ഇന്ത്യ കരാർ റദ്ദാക്കുന്നതിൽ നിന്ന് പിന്മാറുകയായിരുന്നു. അതേസമയം പാകിസ്താനിലേക്ക് ഒഴുകുന്ന മൂന്ന് നദികളിലെ ജലം കൂടുതലായി ഉപയോഗിക്കാനും ഇന്ത്യ തീരുമാനിച്ചിരുന്നു. സിന്ധു, ചിനാബ്, ഝലം എന്നീ നദികളിലെ ജലത്തിെൻറ ഉപയോഗമാണ് വര്‍ധിപ്പിക്കുന്നത്.
1960 സെപ്തംബര്‍ 19ന് അന്നത്തെ പ്രധാനമന്ത്രി നെഹ്റുവും പാകിസ്താന് പ്രസിഡൻറ് അയൂബ്ഖാനും ഒപ്പുവെച്ച ഉടമ്പടി പ്രകാരം കിഴക്കോട്ടൊഴുകുന്ന ബിയാസ്, രവി, സത്‌ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യക്കും പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാകിസ്താനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.