പെഷാവർ/കറാച്ചി: പാകിസ്താനിൽ ജൂലൈ 25ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഖൈബർ പഖ്തൂൻഖ്വ മേഖലയിലും ബലൂചിസ്താൻ പ്രവിശ്യയിലും പ്രചാരണ റാലിക്കിടെയുണ്ടായ രണ്ട് സ്ഫോടനങ്ങളിൽ മരിച്ചവരുടെ എണ്ണം 133ആയി. 200ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ബലൂചിസ്താൻ അവാമി പാർട്ടി സ്ഥാനാർഥിയായ സിറാജ് റെയ്സാനിയും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ബലൂജ് മുൻ മുഖ്യമന്ത്രി നവാബ് അസ്‌ലം റെയ്സാനിയുടെ സഹോദരനാണ് സിറാജ്. പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചാരണറാലിക്കിടെ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
ആക്രമണങ്ങളുടെ ഉത്തരവാദിത്തം തെഹ്രീകെ താലിബാൻ ഏറ്റെടുത്തു. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ബന്നു ജില്ലയിൽ ഖൈബർ പഖ്തൂൻഖ്വ മുൻ മുഖ്യമന്ത്രിയും ജംഇയ്യത്ത് ഉലമായെ ഇസ്ലാം ഫസൽ (െജ.യു.െഎ^എഫ്) സംഘടനയുടെ നേതാവുമായ അക്റം ദുരാനിയുടെ വാഹനവ്യൂഹത്തിനുനേരെയാണ് ആദ്യം ആക്രമണമുണ്ടായത്. ഇദ്ദേഹം പരിക്കുകളോടെ രക്ഷപ്പെട്ടു.
സ്േഫാടനത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഞ്ചുപേരുടെ നില ഗുരുതരമാണ്. വസീറിസ്താൻ ഗോത്രപ്രവിശ്യയുമായി അതിർത്തിപങ്കിടുന്ന നഗരമാണിത്. ദുരാനിയുടെ വാഹനത്തിനരികിലുണ്ടായിരുന്ന മോേട്ടാർ സൈക്കിളിൽ സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി നേതാവും മുൻ ക്രിക്കറ്റ് താരവുമായ ഇംറാൻ ഖാൻ ആണ് ദുരാനിയുടെ എതിരാളി.
ആക്രമണം നടക്കുേമ്പാൾ ദുരാനി വടക്കൻ വസീറിസ്താൻ അതിർത്തിയോട് ചേർന്ന നഗരത്തിൽ പ്രചാരണം കഴിഞ്ഞ് മടങ്ങുകയായിരുന്നു. വേദിക്ക് 40 മീറ്റർ അകലെയായാണ് സ്ഫോടനം നടന്നത്. ആക്രമണത്തിൽ ഇംറാൻ ഖാൻ അപലപിച്ചു. തിരഞ്ഞെടുപ്പിൽനിന്നു ഭയന്നു പിന്മാറില്ലെന്ന് ദുരാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.