ഇസ്രായേലില്‍ ബാങ്ക് വിളി നിരോധന ബില്‍

തെല്‍അവീവ്: മുസ്ലിം ആരാധനാലയങ്ങളില്‍നിന്ന് നമസ്കാര സമയം അറിയിക്കുന്നതിന് ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നത് നിരോധിക്കുന്ന ബില്‍ ഇസ്രായേല്‍ മന്ത്രിസഭാ സമിതി പാസാക്കി. ശബ്ദമലിനീകരണം കുറക്കുന്നതിനാണ് ‘മുഅദിന്‍ ബില്‍’ പാസാക്കിയതെന്നാണ് പറയുന്നത്. ബില്ലിന് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവില്‍നിന്ന് ഉള്‍പ്പെടെ, സര്‍ക്കാറിന്‍െറ ശക്തമായ പിന്തുണയുണ്ട്.

ഇസ്രായേലില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയുടെ തെളിവാണ് ബില്ളെന്ന് ഇസ്രായേല്‍-ഫലസ്തീന്‍ പൗരന്മാര്‍ക്കിടയിലെ ബന്ധം ഊഷ്മളമാക്കുന്നതിന് പ്രവര്‍ത്തിക്കുന്ന അബ്രഹാം ഫണ്ട് സംഘടനയുടെ നേതാവായ സാബിത് അബൂ റാസ് പറഞ്ഞു. എന്നാല്‍, ജൂത സംഘടനകള്‍ക്കിടയില്‍നിന്നുതന്നെ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് ബുധനാഴ്ച ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാനായില്ല.

 ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ളെന്ന വ്യവസ്ഥ സിനഗോഗുകള്‍ക്കുകൂടി ബാധകമാകുമെന്നും അത് തിരിച്ചടിയാകുമെന്നുമാണ് ജൂതസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. ജൂതവിശ്വാസികളെ തൃപ്തിപ്പെടുത്തുംവിധം ബില്ലില്‍ ഭേദഗതി വരുത്തി പാര്‍ലമെന്‍റില്‍ കൊണ്ടുവരാനാണ് നീക്കം.

Tags:    
News Summary - adhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.