കാബൂൾ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിൽ വിവാഹസ്ഥലത്ത് നടന്ന ചാവേർ സ്ഫോടനത്തി ൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 63 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ 183 പേരെ ആശുപത്രിയി ൽ പ്രവേശിപ്പിച്ചു. ആക്രമണത്തിെൻറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു.
വിവാഹത്തോടനുബന്ധിച്ച് സംഗീതനിശ നടത്തിയിരുന്ന സ്റ്റേജിന് സമീപമാണ് സ്ഫോടനമുണ്ടായത്. ശിയ മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന മേഖലയാണിത്.
ഈ വർഷം അഫ്ഗാനിസ്താനിൽ നടക്കുന്ന ഏറ്റവും രക്തരൂഷിതമായ ആക്രമണമാണിത്. പടിഞ്ഞാറൻ കാബൂളിലെ ദുബയ് സിറ്റി ഹാളിൽ പ്രാദേശിക സമയം രാത്രി 10.40 നാണ് സ്ഫോടനമുണ്ടായത്. ഈ സമയം ഹാളിൽ നാനൂറിലേറെ പേരുണ്ടായിരുന്നു.
1200 ഓളം പേര്‍ക്ക് വിവാഹത്തിന് ക്ഷണമുണ്ടായിരുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കും. ഒരു കിലോമീറ്റര്‍ അകലെ വരെ സ്ഫോടനശബ്ദം കേട്ടതായി സമീപവാസികള്‍ പറഞ്ഞു. ആക്രമണത്തിൽ പങ്കില്ലെന്ന് താലിബാൻ അറിയിച്ചിരുന്നു. ആക്രമണത്തെ അഫ്ഗാൻ പ്രസിഡൻറ് അഷ്റഫ് ഗനി അപലപിച്ചു. യു.എസിെൻറ മധ്യസ്ഥതയിൽ അഫ്ഗാനിസ്താനിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഇടക്കിടെ ആക്രമണമുണ്ടാകുന്നത്. 10 ദിവസം മുമ്പാണ് കാബൂളിലെ പൊലീസ് സ്റ്റേഷനിൽ സ്ഫോടനമുണ്ടായത്. ഇതിൽ 14 പേർ കൊല്ലപ്പെടുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.