തെഹ്റാന്‍: യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ ശ്ളാഘിച്ചും വിമര്‍ശിച്ചും തുറന്നകത്തുമായി ഇറാന്‍ മുന്‍ പ്രസിഡന്‍റ് അഹ്മദി നെജാദ്. യു.എസ് ഭരണ സംവിധാനത്തിലെയും തെരഞ്ഞെടുപ്പുസമ്പ്രദായത്തിലെയും ക്രമക്കേടുകളെക്കുറിച്ചുള്ള ട്രംപിന്‍െറ വിമര്‍ശനങ്ങളെ സ്വാഗതംചെയ്ത അഹ്മദി നെജാദ് സ്ത്രീകളോടും മുസ്ലിം രാജ്യങ്ങളോടുമുള്ള അദ്ദേഹത്തിന്‍െറ സമീപനങ്ങളില്‍ ശക്തമായ എതിര്‍പ്പു പ്രകടിപ്പിച്ചു. ഇംഗ്ളീഷ്, പാഴ്സി ഭാഷകളില്‍ നെജാദിന്‍െറ വെബ്സൈറ്റില്‍ കത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മുന്‍ യു.എസ് ഭരണാധികാരികളില്‍നിന്ന് വ്യതിചലിക്കുന്ന ട്രംപിന്‍െറ പശ്ചിമേഷ്യന്‍ നയങ്ങളില്‍ നെജാദിന് ആശങ്കയുണ്ട്. ഇറാന്‍ ഉള്‍പ്പെടെയുള്ള ഏഴു മുസ്ലിം രാജ്യങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താനുള്ള ട്രംപിന്‍െറ നീക്കത്തില്‍ അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിച്ചു. സ്ത്രീകളെ ബഹുമാനിക്കേണ്ടതെങ്ങനെ എന്നതിനെക്കുറിച്ചും ഒരു ദീര്‍ഘഭാഷണംതന്നെ നടത്തുന്നുണ്ട് നെജാദ്.
സ്ത്രീകളെ ആദരിച്ച പാരമ്പര്യമാണ് ചരിത്രപുരുഷന്മാരുടേതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. യു.എസ് മുന്‍ പ്രസിഡന്‍റുമാരായ ജോര്‍ജ് ഡബ്ള്യൂ ബുഷിനും ബറാക് ഒബാമക്കും ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലിനും ഫ്രാന്‍സിസ് മാര്‍പാപ്പക്കും മുമ്പ് നെജാദ് കത്തയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.