ട്രിപ്പോളി: ലിബിയൻ നാഷണൽ ആർമി നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. കിഴക്കൻ ട്രിപ്പോളിയിൽനിന്ന ും ഐക്യരാഷ്ട്ര സഭയുടെ പിന്തുണയുള്ള സർക്കാറിന്‍റെ സൈനിക കേന്ദ്രത്തിനു നേരെയായിരുന്നു ആക്രമണം.
രണ്ടു സ്ത ്രീകളും ഒരു കുട്ടിയും മരിച്ചവരിൽ ഉൾപ്പെടുമെന്ന് ലിബിയൻ ആരോഗ്യ മന്ത്രാലയ വക്താവ് ഫാവ്സി വാനിസ് പറഞ്ഞു. സമീപത്തെ ആശുപത്രിയും ആക്രമണത്തിൽ തകർന്നു.
മുഅമ്മർ ഗദ്ദാഫിയുടെ വധത്തിനു ശേഷം ലിബിയ രണ്ട് വിഭാഗമായി തിരിഞ്ഞ് ഏറ്റുമുട്ടുകയാണ്. രാജ്യത്തിന്‍റെ കിഴക്കൻ ഭാഗം മുൻ സൈന്യാധിപൻ ജനറൽ ഖലീഫ ഹഫ്ത്തർ നയിക്കുന്ന ലിബിയൻ നാഷണൽ ആർമിയുടെ (എൽ.എൻ.എ.) അധീനതയിലാണ്. യു.എന്നിന്‍റെ പിന്തുണയോടെയുള്ള ഗവൺമെൻറ് ഓഫ് നാഷണൽ അക്കോർഡ് (ജി.എൻ.എ) തലസ്ഥാനമായ ട്രിപ്പോളി മുതൽ പടിഞ്ഞാറൻ മേഖലയും ഭരിക്കുന്നു.
ട്രിപ്പോളി പിടിക്കാൻ ഹഫ്ത്തറിന്‍റെ എൽ.എൻ.എ ശ്രമിക്കുകയാണ്. ഇരുവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 650ൽ അധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. 90,000 പേരാണ് പാലായനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.